EPL : തുല്യത പാലിച്ച് ചെല്‍സിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും; സൂപ്പര്‍പോര് സമനിലയില്‍
ചെൽസിയുടെ ഹോം ഗ്രൗണ്ടിൽ ഇരു ടീമിനും ലീഡ് ഉയർത്താനുള്ള അവസരം കിട്ടിയെങ്കിലും ലക്ഷ്യം കാണാനായില്ല

സ്റ്റാംഫോർഡ് ബ്രിഡ്‌ജ്: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ(EPL) ചെൽസി-മാഞ്ചസ്റ്റർ യുണൈറ്റഡ്(Chelsea vs Man United) സൂപ്പർ പോരാട്ടം സമനിലയിൽ അവസാനിച്ചു. ഇരു ടീമും ഓരോ ഗോൾ വീതം നേടി. രണ്ടാം പകുതിയിലായിരുന്നു രണ്ട് ഗോളും. അൻപതാം മിനിറ്റിൽ ജേഡൺ സാഞ്ചോയുടെ(Jadon Sancho) ഗോളിൽ യുണൈറ്റഡാണ് ആദ്യം സ്കോർ ചെയ്തത്. അറുപത്തിയൊൻപതാം മിനിറ്റിൽ ജോർജീഞ്ഞോ(Jorginho) ചെൽസിയുടെ ഗോൾ മടക്കി.
ചെൽസിയുടെ ഹോം ഗ്രൗണ്ടിൽ ഇരു ടീമിനും ലീഡ് ഉയർത്താനുള്ള അവസരം കിട്ടിയെങ്കിലും ലക്ഷ്യം കാണാനായില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടായിരുന്നെങ്കിലും മത്സരത്തിൽ മുന്നിട്ട് നിന്നത് ചെൽസി ആയിരുന്നു.
മഞ്ഞില്‍ ജയിച്ച് സിറ്റി
അതേസമയം നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കി. സിറ്റി ഒന്നിനെതിരെ രണ്ട് ഗോളിന് വെസ്റ്റ് ഹാമിനെ തോൽപിച്ചു. ഇൽകായ് ഗുൺഡോഗൻ, ഫെർണാണ്ടീഞ്ഞോ എന്നിവരാണ് സിറ്റിയുടെ ഗോളുകൾ നേടിയത്. 33 , 90 മിനിറ്റുകളിലായിരുന്നു ഗുൺഡോഗനും ഫെർണാണ്ടീഞ്ഞോയും ലക്ഷ്യം കണ്ടത്. മൂന്ന് വർഷത്തിനിടെ ഫെർണാണ്ടീഞ്ഞോയുടെ ആദ്യ ഗോളാണിത്.
ഇഞ്ചുറി ടൈമിൽ വെസ്റ്റ് ഹാം ഒരു ഗോൾ മടക്കി. മാനുവൽ ലാൻസീനി ആയിരുന്നു സ്കോറർ. 13 കളിയിൽ 29 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ് സിറ്റി. അതിശക്തമായ മഞ്ഞുവീഴ്ചയ്ക്കിടെ ആയിരുന്നു മത്സരം നടന്നത്.
Kerala Blasters : അവസാന നിമിഷം സമനില; ബെംഗളൂരു എഫ്‌സിക്കെതിരെ രക്ഷപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ്