Asianet News MalayalamAsianet News Malayalam

EPL 2021-22 : പ്രീമിയര്‍ ലീഗിലേക്കുള്ള രണ്ടാം വരവ് രാജകീയമാക്കി കുട്ടീഞ്ഞോ; ആസ്റ്റണ്‍ വില്ല യുനൈറ്റഡിനെ തളച്ചു

പകരക്കാരനായി കളത്തിലെത്തിയ കുട്ടീഞ്ഞോ ഒരു ഗോളിന് വഴിയൊരുക്കുകയും മറ്റൊരു ഗോള്‍ നേടുകയും ചെയ്തു. മത്സരം 2-2ന് അവസാനിക്കുകയായിരുന്നു. രണ്ട് ഗോള്‍ ലീഡെടുത്ത ശേഷമാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് (Manchester United) ഈ ഗതി വന്നത്. 

EPL 2021-22 Coutinho goal and assist helped Aston Villa to drew with MU
Author
London, First Published Jan 16, 2022, 10:15 AM IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്കുള്ള (EPL 2021-22) രണ്ടാംവരവ് രാജകീയമാക്കി ആസ്റ്റണ്‍ വില്ല താരം ഫിലിപെ കുട്ടീഞ്ഞോ (Coutinho). പകരക്കാരനായി കളത്തിലെത്തിയ കുട്ടീഞ്ഞോ ഒരു ഗോളിന് വഴിയൊരുക്കുകയും മറ്റൊരു ഗോള്‍ നേടുകയും ചെയ്തു. മത്സരം 2-2ന് അവസാനിക്കുകയായിരുന്നു. രണ്ട് ഗോള്‍ ലീഡെടുത്ത ശേഷമാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് (Manchester United) ഈ ഗതി വന്നത്. 

ബ്രൂണോ ഫെര്‍ണാണ്ടസാണ് യുനൈറ്റഡിന്റെ രണ്ട് ഗോളും നേടിയത്. 6, 67 മിനിറ്റുകളിലായിരുന്നു ബ്രൂണോയുടെ ഗോളുകള്‍. 77-ാം മിനിറ്റില്‍ ജേക്കബ് റാംസിയും ആസ്റ്റന്‍ വില്ലയ്ക്കായി സ്‌കോര്‍ ചെയ്തു. ആസ്റ്റന്‍ വില്ലയ്ക്കായി കുട്ടീഞ്ഞോയുടെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്. സ്റ്റീവന്‍ ജെറാഡ് പരിശീലിക്കുന്ന ആസ്റ്റന്‍ വില്ല ലീഗില്‍ പതിമൂന്നാം സ്ഥാനത്താണ്. യുണൈറ്റഡ് ഏഴാമതും. 

ചെല്‍സിയെ വീഴ്ത്തി മാഞ്ചസ്റ്റര്‍ സിറ്റി

വമ്പന്‍മാരുടെ പോരില്‍ മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത ഒരു ഗോളിന് ചെല്‍സിയെ വീഴ്ത്തി. കെവിന്‍ ഡി ബ്രൂയ്‌നാണ് വിജയഗോള്‍ നേടയിത്. 70-ാം മിനിറ്റിലായിരുന്നു കളിയുടെ വിധിനിശ്ചയിച്ച ഡിബ്രൂയിന്റെ കിടിലന്‍ ഗോള്‍. സിറ്റി പ്രതിരോധത്തെ പരീക്ഷിക്കാന്‍ ലുക്കാക്കു അടങ്ങിയ ചെല്‍സിതാരങ്ങള്‍ക്കായില്ല. 2017-18 സീസണിന് ശേഷം ഇരുപാദത്തിലും സിറ്റി ജയം സ്വന്തമാക്കുന്നതും ആദ്യം.

ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള ചെല്‍സിയെക്കാള്‍ 13 പോയിന്റ് മുന്നിലെത്താനും പെപ് ഗാര്‍ഡിയോളയുടെ സിറ്റിക്ക് കഴിഞ്ഞു. ഇരുപത്തിരണ്ടാം റൗണ്ട് പിന്നിടുമ്പോള്‍ സിറ്റിക്ക് 56 പോയിന്റുണ്ട്. ചെല്‍സിക്ക് 43 പോയിന്റും. 

ലിവര്‍പൂള്‍ ഇന്നിറങ്ങും

ലിവര്‍പൂള്‍ ഇന്ന് ബ്രെന്റ്‌ഫോര്‍ഡിനെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് ലിവര്‍പൂളിന്റെ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡിലാണ് മത്സരം. ആഫ്രിക്കന്‍ കപ്പില്‍ കളിക്കുന്നതിനാല്‍ സൂപ്പര്‍താരങ്ങളായ സാദിയോ മാനേയും ഇല്ലാതെയാവും ലിവര്‍പൂള്‍ ഇറങ്ങുക. 20 കളിയില്‍ 42 പോയിന്റുമായി ലീഗില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍ ലിവര്‍പൂള്‍.

Follow Us:
Download App:
  • android
  • ios