ഈ വിജയത്തോടെ ലിവർപൂളിന് 29 മത്സരങ്ങളിൽ നിന്ന് 69 പോയിന്റായി
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ (English Premier league) ആഴ്സണലിനെ (Arsenal FC) എതിരില്ലാത്ത രണ്ടു ഗോളിന് തോൽപിച്ച് ലിവർപൂൾ (Liverpool FC). 54-ാം മിനുറ്റിൽ ജോട്ടയും (Diogo Jota), 62-ാം മിനുറ്റിൽ റോബര്‍ട്ടോ ഫിർമിനോയുമാണ് (Roberto Firmino) ലിവർപൂളിനായി ഗോളുകൾ നേടിയത്. ഇതോടെ പ്രീമിയർ ലീഗിലെ (EPL) കിരീടപ്പോര് കൂടുതൽ കനത്തു. ഈ വിജയത്തോടെ ലിവർപൂളിന് 29 മത്സരങ്ങളിൽ നിന്ന് 69 പോയിന്റായി. നിലവിൽ ഒന്നാമതുള്ള സിറ്റിക്ക് (Man City) ഒരു പോയിന്റ് മാത്രം പിറകിലാണ് ലിവർപൂൾ. ആഴ്സണൽ 51 പോയിന്‍റുമായി നാലാമതാണ്.
ബ്രൈറ്റനെ എതിരില്ലാത്ത രണ്ടു ഗോളിന് തോൽപിച്ച് ടോട്ടനം വീണ്ടും വിജയവഴിയിൽ തിരിച്ചെത്തി. 37-ാം മിനുട്ടിൽ ക്രിസ്റ്റ്യൻ റൊമേരോ ആണ് ടോട്ടനത്തിന് ലീഡ് നൽകിയത്. രണ്ടാംപകുതിയിൽ ഹാരി കെയ്ന്‍റെ ഗോളിലൂടെ ടോട്ടനം വിജയം ഉറപ്പിച്ചു. 48 പോയിന്‍റുമായി ലീഗിൽ ഏഴാം സ്ഥാനത്താണ് ടോട്ടനം.
ചാമ്പ്യന്‍സ് ലീഗില്‍ യുവന്‍റസ് പുറത്ത്, ചെല്‍സി ക്വാര്‍ട്ടറില്‍
ഇറ്റാലിയൻ ക്ലബ് യുവന്‍റസ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ കാണാതെ പുറത്ത്. രണ്ടാം പാദത്തിൽ വിയ്യാറയലിനോട് മൂന്ന് ഗോളിന് തോറ്റു. ഇരുപാദങ്ങളിലുമായി 4-1ന്‍റെ തകർപ്പൻ ജയവുമായി വിയ്യാറയൽ ക്വാർട്ടറിൽ കടന്നു. ആദ്യപാദം ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയിൽ ആയിരുന്നു. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. 78-ാം മിനുറ്റിൽ മൊറിനോ, 85-ാം മിനുറ്റിൽ ടോറസ്, 92-ാം മിനുറ്റിൽ ഡാഞ്ചുമ എന്നിവരാണ് സ്കോർ ചെയ്തത്.
ചാമ്പ്യൻസ് ലീഗിലെ മറ്റൊരു മത്സരത്തിൽ ചെൽസി ക്വാർട്ടറിലേക്ക് മുന്നേറി. പ്രീക്വാർട്ടറിൽ ഫ്രഞ്ച് ക്ലബ് ലില്ലെയെ തോൽപിച്ചാണ് ക്വാർട്ടർ പ്രവേശനം. ക്രിസ്റ്റ്യൻ പുലിസിച്ചും അസ്‌പിലിക്യൂട്ടയുമാണ് ചെൽസിയുടെ ഗോളുകൾ നേടിയത്. 4-1ന് ആണ് ഇരുപാദങ്ങളിലുമായി ചെൽസിയുടെ ജയം.
ISL Final: കീരിടപ്പോരില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് മഞ്ഞ ജേഴ്സി അണിയാനാവില്ല
