Asianet News MalayalamAsianet News Malayalam

EPL : ബ്രൈറ്റനെ തുരത്തി സിറ്റി, കിരീടപ്പോരാട്ടം ചൂടുപിടിച്ചു; ചെല്‍സിയെ ഗോളടിച്ച് വീഴ്‌ത്തി ആഴ്‌സനല്‍

പോയിന്‍റ് പട്ടികയിൽ ലിവ‍ർപൂളിനേക്കാൾ ഒരു പോയിന്‍റിന് മുന്നിലാണ് മാഞ്ചസ്റ്റര്‍ സിറ്റി. 32 വീതം മത്സരങ്ങളില്‍ സിറ്റിക്ക് 77ഉം ലിവർപൂളിന് 76ഉം പോയിന്‍റാണുള്ളത്. 

EPL 2021 22 Man City back to table topper after beat Brighton and Arsenal stunned Chelsea
Author
Manchester, First Published Apr 21, 2022, 7:57 AM IST

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ (English Premier League) കിരീടപ്പോരാട്ടം കടുപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി (Man City). ബ്രൈറ്റനെതിരായ (Brighton) ജയത്തോടെ പോയിന്‍റ് പട്ടികയിൽ സിറ്റി വീണ്ടും മുന്നിലെത്തി. ബ്രൈറ്റനെ ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് സിറ്റി തോൽപ്പിച്ചത്. റിയാദ് മഹ്റെസ് (Riyad Mahrez), ഫിൽ ഫോഡൻ (Phil Foden), ബെർണാ‍ഡോ സിൽവ (Bernardo Silva) എന്നിവരാണ് സിറ്റിയുടെ സ്കോറർമാർ. 53, 65, 82 മിനിറ്റുകളിലായിരുന്നു ഗോളുകള്‍.

പോയിന്‍റ് പട്ടികയിൽ ലിവ‍ർപൂളിനേക്കാൾ ഒരു പോയിന്‍റിന് മുന്നിലാണ് മാഞ്ചസ്റ്റര്‍ സിറ്റി. 32 വീതം മത്സരങ്ങളില്‍ സിറ്റിക്ക് 77ഉം ലിവർപൂളിന് 76ഉം പോയിന്‍റാണുള്ളത്. 

ചെല്‍സിക്ക് നാലടി 

അതേസമയം സൂപ്പർ പോരാട്ടത്തിൽ ആഴ്‌സനലിനോട് ചെൽസി തോറ്റു. 4-2നായിരുന്നു ആഴ്സനലിന്‍റെ ജയം. ആദ്യപകുതിയിലെ രണ്ട് ഗോളുകളില്‍ ഒതുങ്ങി ചെല്‍സിയുടെ പോരാട്ടം. 17-ാം മിനുറ്റില്‍ തിമോ വെര്‍ണറും 32-ാം മിനുറ്റില്‍ അസ്‌പിലിക്യൂട്ടയുമാണ് ഗോളുകള്‍ നേടിയത്. എന്നാല്‍ ഇരട്ട ഗോളുകളുമായി എഡി എങ്കെതിയയും എമിൽ സ്‌മിത് റോ, ബുകായോ സാക്ക എന്നിവരുടെ ഓരോ ഗോളുകളും ആഴ‌്‌‌സനലിന് ജയമൊരുക്കി. തോറ്റെങ്കിലും 31 കളിയില്‍ 62 പോയിന്‍റുമായി ചെല്‍സി മൂന്നാം സ്ഥാനത്ത് തുടരുന്നു. 32 മത്സരങ്ങളില്‍ 57 പോയിന്‍റുമായി ആഴ്‌സനല്‍ അഞ്ചാമതാണ്. 

Santosh Trophy: പെനല്‍റ്റി നഷ്ടം, കേരളത്തെ സമനിലയിൽ പൂട്ടി മേഘാലയ, സെമി ഉറപ്പിക്കാന്‍ കാത്തിരിപ്പ്
 


 

Follow Us:
Download App:
  • android
  • ios