Asianet News MalayalamAsianet News Malayalam

EPL 2021-22 : മാഞ്ചസ്റ്ററില്‍ ഫുട്ബോള്‍ യുദ്ധം! സിറ്റിയും ചെല്‍സിയും മുഖാമുഖം; യുണൈറ്റഡും ഇന്നങ്കത്തിന്

പ്രീമിയർ ലീഗ് ചരിത്രത്തിൽ നാല് തവണയേ സിറ്റി ഇരുപാദത്തിലും ചെൽസിയെ തോൽപിച്ചിട്ടുള്ളൂ

EPL 2021-22 Man City vs Chelsea preview Head to Head Team News
Author
Manchester, First Published Jan 15, 2022, 12:03 PM IST

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് (EPL 2021-22) ഫുട്ബോളിൽ ഇന്ന് വമ്പൻ പോരാട്ടം. നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി (Manchester City) വൈകിട്ട് ആറരയ്ക്ക് ചെൽസിയെ (Chelsea FC) നേരിടും. കിരീടപ്പോരാട്ടത്തിൽ ഏറെ നിർണായകമായ മത്സരം സിറ്റിയുടെ മൈതാനത്താണ് നടക്കുക. ആദ്യപാദത്തിൽ ചെൽസിയുടെ മൈതാനത്ത് ഏറ്റുമുട്ടിയപ്പോൾ സിറ്റി ഒറ്റ ഗോളിന് ജയിച്ചിരുന്നു. 

പ്രീമിയർ ലീഗ് ചരിത്രത്തിൽ നാല് തവണയേ സിറ്റി ഇരുപാദത്തിലും ചെൽസിയെ തോൽപിച്ചിട്ടുള്ളൂ. 2017-18 സീസണിലാണ് സിറ്റി അവസാനമായി ഇരുപാദത്തിലും ചെൽസിയെ തോൽപിച്ചത്. തിയാഗോ സിൽവയും എൻഗോളെ കാന്‍റെയും കൊവിഡ് മുക്തരായി തിരിച്ചെത്തുന്നത് ചെൽസിക്ക് കരുത്താവും. 
ഇരുപത്തിയൊന്ന് മത്സരങ്ങൾ പൂർത്തിയായപ്പോൾ രണ്ടാം സ്ഥാനത്തുള്ള ചെൽസിയേക്കാൾ പത്ത് പോയിന്‍റ് മുന്നിലാണ് മാഞ്ചസ്റ്റർ സിറ്റി. സിറ്റിക്ക് 53ഉം ചെൽസിക്ക് 43ഉം പോയിന്‍റാണുള്ളത്. 

യുണൈറ്റഡും മൈതാനത്ത്

ഇന്നത്തെ മറ്റൊരു മത്സരത്തിൽ ക്രിസ്റ്റ്യനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ്, സ്റ്റീവൻ ജെറാ‍ർ‍ഡ് പരിശീലിപ്പിക്കുന്ന ആസ്റ്റൻ വില്ലയെ നേരിടും. രാത്രി പതിനൊന്നിന് ആസ്റ്റൻ വില്ലയുടെ മൈതാനത്താണ് മത്സരം. 19 കളിയിൽ 31 പോയിന്‍റുള്ള യുണൈറ്റഡ് ഏഴും 22 പോയിന്‍റുള്ള ആസ്റ്റൻ വില്ല പതിനാലും സ്ഥാനത്താണ്. രാത്രി എട്ടരയ്ക്ക് സതാംപ്ടൺ, വോൾവ്സിനെയും എവർട്ടൻ, നോർവിച്ച് സിറ്റിയെയും നേരിടും.

KBFC: കൊമ്പുകുലുക്കിപ്പായാന്‍ ബ്ലാസ്റ്റേഴ്സ്, ആശങ്കയുണർത്തി ടീം ക്യാമ്പില്‍ കൊവിഡ്; നാളെ മുംബൈക്കെതിരെ

Follow Us:
Download App:
  • android
  • ios