ഹാട്രിക്കുമായി കളംവാണ് സിആര്‍7, പ്രീമിയർ ലീഗിൽ മൂന്ന് മത്സരങ്ങൾക്കിടെ റൊണാൾഡോയുടെ രണ്ടാം ഹാട്രിക്കാണിത്

മാഞ്ചസ്റ്റര്‍: ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo) ഒരിക്കൽക്കൂടി രക്ഷകനായപ്പോൾ പ്രീമിയർ ലീഗിൽ (EPL) മാഞ്ചസ്റ്റർ യുണൈറ്റഡിന് (Man United) ജയം. റൊണാൾഡോയുടെ ഹാട്രിക് മികവിൽ യുണൈറ്റഡ് രണ്ടിനെതിരെ മൂന്ന് ഗോളിന് നോർവിച്ച് സിറ്റിയെ (Norwich City) തോൽപിച്ചു. 7, 32, 76 മിനിറ്റുകളിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഹാട്രിക്ക്.

പ്രീമിയർ ലീഗിൽ മൂന്ന് മത്സരങ്ങൾക്കിടെ റൊണാൾഡോയുടെ രണ്ടാം ഹാട്രിക്കാണിത്. കീറൻ ഡൊവലും ടീമു പുക്കിയുമാണ് നോർവിച്ചിന്റെ ഗോളുകൾ നേടിയത്. ജയത്തോടെ 32 കളിയിൽ 54 പോയിന്റുമായി യുണൈറ്റഡ് അഞ്ചാം സ്ഥാനത്തേക്കുയർന്നു.

Scroll to load tweet…

പ്രീമിയർ ലീഗിൽ ആഴ്സണലിന് വീണ്ടും തിരിച്ചടി. സതാംപ്ടൺ ഏകപക്ഷീയമായ ഒരു ഗോളിന് ആഴ്സണലിനെ തോൽപിച്ചു. നാൽപ്പത്തിനാലാം മിനിറ്റിൽ യാൻ ബെഡ്നാരെക്കാണ് നിർണായക ഗോൾ നേടിയത്. ആഴ്സണലിന്റെ തുടർ‍ച്ചയായ മൂന്നാം തോൽവിയാണിത്. 31 കളിയിൽ 54 പോയിന്റുമായി ലീഗിൽ ആറാം സ്ഥാനത്താണിപ്പോൾ ആഴ്സണൽ.

Scroll to load tweet…

തോൽവി അറിയാതെ മുന്നേറുകയായിരുന്ന ടോട്ടനവും തിരിച്ചടി നേരിട്ടു. ബ്രൈറ്റൺ ഒറ്റ ഗോളിന് ടോട്ടനത്തെ തോൽപിച്ചു. കളിതീരാൻ സെക്കൻഡുകൾ ബാക്കിയുള്ളപ്പോൾ ലിയാൻഡ്രോയാണ് ടോട്ടത്തെ ഞെട്ടിച്ച ഗോൾ നേടിയത്. 30 കളിയിൽ 57 പോയിന്റുമായി ലീഗിൽ നാലാം സ്ഥാനത്താണ് ടോട്ടനം.

Scroll to load tweet…

Santosh Trophy : ക്യാപ്റ്റന്‍ ജിജോ ജോസഫ് മുന്നില്‍ നിന്ന് നയിച്ചു, ഹാട്രിക്; രാജസ്ഥാനെ തകര്‍ത്ത് കേരളം തുടങ്ങി