1980 ഫെബ്രുവരിയിലാണ് വൂള്‍വ്സ് അവസാനം ഓൾഡ് ട്രഫോഡിൽ ജയിച്ചിട്ടുള്ളത്

ഓൾഡ് ട്രഫോഡ്: പുതുവര്‍ഷത്തിലെ ആദ്യ മത്സരത്തിനായി മാ‌ഞ്ചസ്റ്റര്‍ യുണൈറ്റഡ് (Manchester United) ഇന്നിറങ്ങും. പ്രീമിയര്‍ ലീഗിൽ (English Premier League) വൂള്‍വ്സ് (Wolves) ആണ് യുണൈറ്റഡിന്‍റെ എതിരാളികള്‍. യുണൈറ്റഡ് ഹോം ഗ്രൗണ്ടിൽ (Old Trafford) ഇന്ത്യന്‍സമയം രാത്രി 11നാണ് മത്സരം. 18 കളിയിൽ 31 പോയിന്‍റുമായി ഏഴാം സ്ഥാനത്താണ് യുണൈറ്റഡ്. 25 പോയിന്‍റുള്ള വൂൾവ്സ് ഒന്‍പതാം സ്ഥാനത്താണ്. 

1980 ഫെബ്രുവരിയിലാണ് വൂള്‍വ്സ് അവസാനം ഓൾഡ് ട്രഫോഡിൽ ജയിച്ചിട്ടുള്ളത്. ബ്രൂണോ ഫെര്‍ണാണ്ടസ് യുണൈറ്റഡ് ആദ്യ ഇലവനിലേക്ക് തിരിച്ചെത്തും.

Scroll to load tweet…

സൂപ്പര്‍ സണ്‍ഡേ സമനിലയില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന ചെൽസി-ലിവര്‍പൂള്‍ സൂപ്പര്‍ പോരാട്ടം സമനിലയിൽ അവസാനിച്ചു. ചെൽസി മൈതാനത്ത് 2 ഗോള്‍ ലീഡ് നേടിയ ശേഷമാണ് ലിവര്‍പൂൾ സമനില വഴങ്ങിയത്. ഒന്‍പതാം മിനിറ്റില്‍ സാദിയോ മാനേ ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. 26-ാം മിനിറ്റില്‍ മുഹമ്മദ് സലാ ലീഡ് ഉയര്‍ത്തി. സീസണിൽ സലായുടെ 16-ാം ഗോള്‍ ആണിത്. 42-ാം മിനിറ്റിൽ മാറ്റിയോ കൊവാചിച്ചും ഇഞ്ച്വറിടൈമിൽ(45+1) ക്രിസ്റ്റ്യന്‍ പുലിസിച്ചും ഗോള്‍ നേടിയതോടെ ചെൽസി ഒപ്പമെത്തുകയായിരുന്നു. 

21 കളിയിൽ 43 പോയിന്‍റുമായി ചെൽസി രണ്ടാമതും 42 പോയിന്‍റുള്ള ലിവര്‍പൂൾ മൂന്നാം സ്ഥാനത്തും തുടരും. 53 പോയിന്‍റുള്ള മാഞ്ചസ്റ്റര്‍ സിറ്റി ആണ് ലീഗില്‍ ഒന്നാമത്. 

EPL : ചെല്‍സിയും ലിവര്‍പൂളം രണ്ട് ഗോള്‍ വീതമടിച്ച് പിരിഞ്ഞു; ബ്രൈറ്റണും ബ്രെന്റ്‌ഫോര്‍ഡിനും ജയം