Asianet News MalayalamAsianet News Malayalam

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ്: ലോംഗ്‌ ജംപില്‍ വെള്ളിത്തിളക്കവുമായി ഷൈലി സിംഗ്

ആദ്യ രണ്ട് അവസരത്തിലും 6.34 മീറ്റർ ദൂരം കണ്ടെത്തിയ ഷൈലി മൂന്നാം ചാട്ടത്തില്‍ 6.59 ദൂരം പിന്നിട്ടു

World Athletics U20 Indias Shaili Singh won silver medal in Long Jump
Author
Nairobi, First Published Aug 22, 2021, 8:27 PM IST

നെയ്‌റോബി: ഇരുപത് വയസിൽ താഴെയുള്ളവരുടെ ലോക അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് മൂന്നാം മെഡല്‍. പെണ്‍കുട്ടികളുടെ ലോംഗ് ജംപില്‍ ഷൈലി സിംഗ് വെള്ളി മെഡല്‍ സ്വന്തമാക്കി. ആദ്യ രണ്ട് അവസരത്തിലും 6.34 മീറ്റർ ദൂരം കണ്ടെത്തിയ ഷൈലി മൂന്നാം ചാട്ടത്തില്‍ 6.59 ദൂരം പിന്നിട്ടു. 6.60 മീറ്റര്‍ ദൂരവുമായി സ്വീഡന്‍റെ ജൂനിയർ യൂറോപ്യൻ ജേതാവ് മായ അസ്‌കാജ് സ്വര്‍ണം കീശയിലാക്കി. 

യോഗ്യതാ റൗണ്ടിൽ 6.40 മീറ്റർ ദൂരത്തോടെ ഒന്നാം സ്ഥാനക്കാരിയായാണ് ഷൈലി ഫൈനലിന് യോഗ്യത നേടിയത്. അഞ്ജു ബോബി ഫൗണ്ടേഷനില്‍ റോബർട്ട് ബോബി ജോർജ്ജിന് കീഴിലാണ് ഉത്തർപ്രദേശുകാരിയായ ഷൈലി സിംഗിന്റെ പരിശീലനം.

നേരത്തെ, 10 കി.മീ നടത്തത്തില്‍ ഇന്ത്യയുടെ അമിത് ഖാത്രി വെള്ളി നേടിയിരുന്നു. 42:17.94 സമയമെടുത്താണ് അമിത് നടത്തം പൂര്‍ത്തിയാക്കിയത്. മിക്‌സഡ് റിലേയില്‍ ഇന്ത്യന്‍ ടീം വെങ്കലം സ്വന്തമാക്കിയതാണ് മീറ്റില്‍ മറ്റൊരു ഇന്ത്യന്‍ നേട്ടം. ഭരത് എസ്, സുമി, പ്രിയ മോഹന്‍, കപില്‍ എന്നിവരടങ്ങിയ ഇന്ത്യന്‍ സംഘം 3:20.60 സമയത്തില്‍ ഫിനിഷ് ചെയ്‌തു. ഹീറ്റ്‌സില്‍ മത്സരിച്ച ടീമില്‍ മലയാളി താരം അബ്ദുൾ റസാഖും ഉണ്ടായിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios