പ്രീമിയര്‍ ലീഗില്‍ സിറ്റിയെ വീണ്ടും ചാമ്പ്യന്‍മാരാക്കിയ ഗ്വാര്‍ഡിയോള യൂറോപ്പിലെ പ്രധാന ലീഗുകളിലെല്ലാം കീരിടം ഉയര്‍ത്തിയിട്ടുണ്ട്. പ്രീമിയര്‍ ലീഗ്, ലീഗ് വണ്‍, ബുണ്ടസ് ലീഗ, സീരീ എ, ലാ ലിഗ കിരീടങ്ങള്‍ ഗ്വാര്‍ഡിയോള പരിശീലിപ്പിച്ച ടീമുകള്‍ നേടി.
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍(EPL) നാടകീയതകള്‍ക്കും സസ്പെന്‍സിനുമൊടുവില്‍ മാഞ്ചസ്റ്റര്‍ സിറ്റി(Man City) കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ തകര്‍ന്നടിഞ്ഞത് ഒരുപിടി റെക്കോര്‍ഡുകള്‍. നാലാം പ്രീമിയര്‍ ലീഗ് കിരീടനേട്ടത്തോടെ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള( Pep Guardiola) ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ പരിശീലകനായി.
മൂന്ന് കിരീടങ്ങള്‍ വീതം നേടിയിട്ടുള്ള ആഴ്സണല്‍ പരിശീലകനായിരുന്ന ആഴ്സന്‍ വെങറെയും ചെല്‍സി പരിശീലകനായിരുന്ന ജോസ് മൗറീഞ്ഞോയെയുമാണ് ഗ്വാര്‍ഡിയോള പിന്നിലാക്കിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം 13 കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ഇതിഹാസ പരിശീലകന്‍ സര്‍ അലക്സ് ഫെര്‍ഗൂസന്‍ മാത്രമാണ് ഇനി ഗ്വാര്‍ഡിയോളക്ക് മുന്നിലുള്ളത്.
പ്രീമിയര്‍ ലീഗില്‍ സിറ്റിയെ വീണ്ടും ചാമ്പ്യന്‍മാരാക്കിയ ഗ്വാര്‍ഡിയോള യൂറോപ്പിലെ പ്രധാന ലീഗുകളിലെല്ലാം കീരിടം ഉയര്‍ത്തിയിട്ടുണ്ട്. പ്രീമിയര്‍ ലീഗ്, ലീഗ് വണ്‍, ബുണ്ടസ് ലീഗ, സീരീ എ, ലാ ലിഗ കിരീടങ്ങള്‍ ഗ്വാര്‍ഡിയോള പരിശീലിപ്പിച്ച ടീമുകള്‍ നേടി. ഇന്നലെ ആസ്റ്റണ്‍ വില്ലക്കെതിരെ രണ്ട് ഗോളിന് പിന്നില്‍ നിന്നശേഷം 5 മിനിറ്റ് 36 സെക്കന്‍ഡിനുള്ളില്‍ മൂന്ന് ഗോള്‍ തിരിച്ചടിച്ചാണ് സിറ്റി വിജയകിരീടം നേടിയത്.
2005 ഫെബ്രുവരിയില്‍ നോര്‍വിച്ച് സിറ്റിക്കെതിരെ രണ്ട് ഗോളിന് പിന്നില്‍ നിന്നശേഷം മൂന്ന് ഗോള്‍ തിരിച്ചടിച്ചു ജയിച്ചശേഷം ആദ്യമായാണ് സിറ്റി ഇത്തരത്തില്‍ ജയിക്കുന്നത്.
