Asianet News MalayalamAsianet News Malayalam

യൂറോ കപ്പ്: വമ്പന്‍ താരനിരയെ പ്രഖ്യാപിച്ച് ബെല്‍ജിയവും ക്രൊയേഷ്യയും പോളണ്ടും

പരിക്കും മോശം ഫോമും കാരണം മിക്കപ്പോഴും റയൽ നിരയിൽ ഇടംപിടിക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിലും ഹസാർഡിനെ മാർട്ടിനസ് കൈവിട്ടില്ല. 

EURO 2020 Belgium Croatia Poland squads announced
Author
Brussels, First Published May 18, 2021, 8:58 AM IST

ബ്രസല്‍സ്: റയൽ മാഡ്രിഡ് താരം ഏഡൻ ഹസാർഡിനെ ഉൾപ്പെടുത്തി യൂറോ കപ്പ് ഫുട്ബോളിനുള്ള ബെൽജിയം ടീമിനെ പ്രഖ്യാപിച്ചു. കോച്ച് റോബർട്ടോ മാർട്ടിനസ് 26 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പരിക്കും മോശം ഫോമും കാരണം മിക്കപ്പോഴും റയൽ നിരയിൽ ഇടംപിടിക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിലും ഹസാർഡിനെ മാർട്ടിനസ് കൈവിട്ടില്ല. 

റൊമേലു ലുക്കാക്കു, കെവിൻ ഡിബ്രൂയിൻ, യാനിക് കരാസ്കോ, തിബോത് കോർത്വ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ടീമിലുണ്ട്. ഗ്രൂപ്പ് ബിയിൽ റഷ്യക്കെതിരെ ജൂൺ പന്ത്രണ്ടിനാണ് ബെൽജിയത്തിന്‍റെ ആദ്യ മത്സരം. ഡെൻമാർക്കും ഫിൻലൻഡുമാണ് ഗ്രൂപ്പിലെ മറ്റ് എതിരാളികൾ.

ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയും യൂറോ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു. ഇവാൻ പെരിസിച്ച്, ലൂക്ക മോഡ്രിച്ച്, മത്തേയു കൊവാസിച്ച് തുടങ്ങിയ പ്രമുഖ താരങ്ങൾ കോച്ച് സ്ലാറ്റ്കോ ഡാലിച്ച് പ്രഖ്യാപിച്ച ഇരുപത്തിയാറംഗ ടീമിലുണ്ട്. ഗ്രൂപ്പ് എയിൽ ഇംഗ്ലണ്ട്, ചെക്ക് റിപ്പബ്ലിക്ക്, സ്കോട്‌ലാൻഡ് എന്നിവരാണ് ക്രൊയേഷ്യയുടെ എതിരാളികൾ. ജൂൺ പതിമൂന്നിന് ഇംഗ്ലണ്ടിനെതിരെയാണ് ആദ്യ മത്സരം. യോഗ്യതാ മത്സരങ്ങൾക്കിടെ വിരമിച്ച ഇവാൻ റാക്കിട്ടിച്ചിന്റെ അഭാവം ക്രൊയേഷ്യക്ക് തിരിച്ചടിയായേക്കും.

യൂറോ കപ്പിന് പോളണ്ടും ടീമിനെയും പ്രഖ്യാപിച്ചു. ബയേണിന്‍റെ ഗോളടിവീരന്‍ റോബര്‍ട്ട് ലെവൻഡോവ്സ്കിയാണ് നായകൻ.

പോളണ്ട് സ്‌ക്വാഡ്

Goalkeepers: Lukasz Fabianski, Lukasz Skorupski, Wojciech Szczesny

Defenders: Jan Bednarek, Bartosz Bereszynski, Pawel Dawidowicz, Kamil Glik, Michal Helik, Tomasz Kedziora, Kamil Piatkowski, Tymoteusz Puchacz, Maciej Rybus

Midfielders: Przemyslaw Frankowski, Kamil Jozwiak, Mateusz Klich, Kacper Kozlowski, Grzegorz Krychowiak, Karol Linetty, Jakub Moder, Przemyslaw Placheta, Piotr Zielinski

Forwards: Robert Lewandowski, Dawid Kownacki, Arkadiusz Milik, Karol Swiderski, Jakub Swierczok

Reserves: Rafal Augustyniak, Kamil Grosicki, Robert Gumny, Sebastian Szymanski.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios