Asianet News MalayalamAsianet News Malayalam

ഇറ്റലിയോ, സ്പെയിനോ ?; യൂറോ കപ്പിലെ ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം

കഴിഞ്ഞ 32 കളികളിൽ തോൽവിയറിയാതെയാണ് ഇറ്റലി മുന്നേറുന്നത്. തുടരെ 13 കളികളിൽ ജയം മാത്രം. അസൂറിപ്പടയെ തടയാനാകുമോ സ്പെയിനിനെന്ന് കണ്ടറിയാം.

 

Euro 2020 Italy vs Spain 1st Semi finalist today
Author
London Bridge, First Published Jul 6, 2021, 10:59 AM IST

ലണ്ടൻ: യൂറോ കപ്പ് സെമിയിലെ സൂപ്പർ പോരാട്ടത്തിൽ സ്പെയിൻ ഇന്ന് ഇറ്റലിയെ നേരിടും. രാത്രി 12.30നാണ് മത്സരം. ഈ യൂറോയിൽ ഏറ്റവുമധികം ​ഗോളടിച്ചു കൂട്ടിയ ടീമുകളിലൊന്നായ സ്പെയിനും ഏറ്റവും കുറവ് ​ഗോളുകൾ വഴങ്ങിയ ടീമുകളിലൊന്നായ ഇറ്റലിയും നേർക്കു നേർ വരുമ്പോൾ വെംബ്ലിയിൽ ആരാധകർ കാത്തിരിക്കുന്നത് പൊടിപാറും പോരാട്ടത്തിനായാണ്.

90 മിനിറ്റ് കളിയിൽ ഏത് സമയത്തും എന്ത് മാറ്റവും വരുത്താനുള്ള പ്രതിഭാ സമ്പത്തുണ്ട് ഇറ്റാലിയൻ നിരയിൽ. മുന്നേറ്റത്തിൽ ഇമ്മൊബെലെയും ഇൻസീന്യേയും സൂപ്പർ ഫോമിൽ. പെസീനോ, ലൊക്കാറ്റെല്ലി, കിയേസ
ത്രയങ്ങളിൽ ആരെ ഒഴിവാക്കുമെന്നാകും കോച്ച് റോബർട്ടോ മാഞ്ചീനിയുടെ മുന്നിലുള്ള സുഖകരമായ പ്രതിസന്ധി.

സ്പിനസോളയുടെ പരിക്ക്

മധ്യനിരയുടെ എഞ്ചിനായിരുന്ന ലിയനാർഡോ സ്പിനസോളയുടെ പരിക്ക് മാത്രമാണ് ഇറ്റലിക്ക് തലവേദന സമ്മാനിക്കുന്ന ഒരേയൊരു കാര്യം. ലിയനാർഡോ സ്പിനസോളയ്ക്ക് പകരം ഇന്ന് എമേഴ്സൺ ടീമിലെത്തിയേക്കും. ഈ യൂറോയിൽ രണ്ട് കളിയിൽ അഞ്ച് ​ഗോൾ വീതമടിച്ച സ്പെയിൻ നിരയിലും മാറ്റങ്ങളുണ്ടാകും.

Euro 2020 Italy vs Spain 1st Semi finalist todayസ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിൽ പരിക്കേറ്റ സറാബിയ ഇന്ന് കളിക്കില്ല. ഡാനി ഒൽമോയാകും പകരക്കാരൻ. ക്ലബ്ബ് ഫുട്ബോളിലെ സൂപ്പർ പരിശീലകരായ മാഞ്ചിനിയുടെയും എൻറിക്കെയുടെയും തന്ത്രങ്ങളുടെ മാറ്റുരയ്ക്കൽ കൂടിയാകും വെംബ്ലിയിൽ. കഴിഞ്ഞ 32 കളികളിൽ തോൽവിയറിയാതെയാണ് ഇറ്റലി മുന്നേറുന്നത്. തുടരെ 13 കളികളിൽ ജയം മാത്രം. അസൂറിപ്പടയെ തടയാനാകുമോ സ്പെയിനിനെന്ന് കണ്ടറിയാം.

നേർക്കുനേർ പോരാട്ടങ്ങളിൽ മുൻതൂക്കം സ്പെയിന്

ആകെ 33 കളികളിൽ സ്പെയിനും ഇറ്റലിയും ഇതിന് മുൻപ് ഏറ്റുമുട്ടിയിട്ടുണ്ട്. നേരിയ മുൻതൂക്കം സ്പെയിനിന് അവകാശപ്പെടാം. സ്പെയിൻ 12 കളികൾ ജയിച്ചപ്പോൾ ഇറ്റലി 9 കളിയിൽ ജയിച്ചു. 12 കളികൾ സമനിലയിൽ
അവസാനിച്ചു.

Follow Us:
Download App:
  • android
  • ios