യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ ഹോളണ്ടിനെതിരെ ജർമനിക്ക് ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ജര്‍മനി വിജയിച്ചത്. 90-ാം മിനിറ്റിൽ നിക്കോ ഷൂൾസ് നേടിയ ഗോളിലാണ് ജർമനിയുടെ വിജയം. 

ആംസ്റ്റര്‍ഡാം: യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ ഹോളണ്ടിനെതിരെ ജർമനിക്ക് ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ജര്‍മനി വിജയിച്ചത്. 90-ാം മിനിറ്റിൽ നിക്കോ ഷൂൾസ് നേടിയ ഗോളിലാണ് ജർമനിയുടെ വിജയം. 

Add Asianetnews as a Preferred SourcegooglePreferred

സർപ്രസിനെതിരെ ബൽജിയവും തകർപ്പൻ ജയം സ്വന്തമാക്കി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബൽജിയത്തിന്‍റെ വിജയം. ഏദൻ ഹസാഡും മിച്ചി ബസ്ഹുവായും ഗോൾ നേടി. മറ്റൊരു മത്സരത്തിൽ പോളണ്ട്, ലാത്വിവയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചു.

യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ ഹംഗറി ശക്തരായ ക്രൊയേഷ്യയെ 2-1 ന് അട്ടിമറിച്ചു. പതിമൂന്നാം മിനിറ്റിൽ ആന്‍റേ റബിക്കിന്‍റെ ഗോളിൽ ക്രോയേഷ്യ മുന്നിലെത്തി. മുപ്പത്തിനാലാം മിനിറ്റിൽ ആദം ഷലായി ഗോൾ മടക്കി. മികച്ച കളി പുറത്തെടുത്തെങ്കിലും, എഴുപത്തിയാറാം മിനിറ്റിൽ മാറ്റേ പറ്റ്കായിയുടെ വിജയ ഗോളിന് മുന്നിൽ ക്രൊയേഷ്യ തോൽവി സമ്മതിച്ചു.