യുവേഫയും ബ്രിട്ടീഷ് സര്‍ക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് മത്സരം വെംബ്ലിയില്‍ നടത്താന്‍ തീരുമാനമായത്. 60,000 കാണികളെയും അനുവദിക്കും. 

ലണ്ടന്‍: യൂറോ കപ്പ് ഫൈനല്‍ വെംബ്ലിയില്‍ നടത്താന്‍ തീരുമാനമായി. നേരത്തെ ഇറ്റലിയിലായിരുന്നു ഫൈനല്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കൊവിഡ് ഭീഷണിയെ തുടര്‍ന്ന് ഇംഗ്ലണ്ടിലേക്ക് മാറ്റുകയായിരുന്നു. യുവേഫയും ബ്രിട്ടീഷ് സര്‍ക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് മത്സരം വെംബ്ലിയില്‍ നടത്താന്‍ തീരുമാനമായത്. 60,000 കാണികളെയും അനുവദിക്കും. 

വെംബ്ലി സ്റ്റേഡിയത്തില്‍ ഉള്‍കൊള്ളാന്‍ കഴിയുന്ന ആരാധകരുടെ 75 ശതമാനമാണ് അനുവദിച്ചത്. നേരത്തെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് വെംബ്ലിയില്‍ 22500 ആരാധകര്‍ക്കാണ് പ്രവേശനം അനുവദിച്ചിരുന്നത്. ബ്രിട്ടനില്‍ കോവിഡ് കേസുകളില്‍ വന്ന വര്‍ദ്ധനവിനെ തുടര്‍ന്ന് വെംബ്ലിയില്‍ നിന്ന് സെമി ഫൈനല്‍, ഫൈനല്‍ നടത്തില്ലെന്ന വാര്‍ത്തകളുണ്ടായിരുന്നു.

ഇത്തരം വാര്‍ത്തകള്‍ക്കിടെയാണ് മത്സരങ്ങല്‍ വെംബ്ലിയില്‍ തന്നെ നടത്തുമെന്ന് യുവേഫ പ്രഖ്യാപിച്ചത്. 15 മാസങ്ങള്‍ക്ക് ശേഷം ആദ്യമായിട്ടാവും ലണ്ടനില്‍ ഒരു കായിക മത്സരത്തിന് ഇത്രയും ആരാധകര്‍ പങ്കെടുക്കുക. പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് 40,000 കാണികളെ പ്രവേശിപ്പിക്കാനും തീരുമാനിച്ചിരുന്നു. ജൂലൈ ആറ്, ഏഴ് തിയ്യതികളിലാണ് സെമി ഫൈനല്‍. ജൂലൈ 11നാണ് ഫൈനല്‍.