ആദ്യപാദ ക്വാർട്ടറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗ്രനാഡയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് തോൽപിച്ചത്. 

ഗ്രനാഡ: യൂറോപ്പ ലീഗ് ഫുട്ബോൾ ആദ്യപാദ ക്വാർട്ടർ ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം. അതേസമയം സ്ലാവിയ പ്രാഹയോട് ആഴ്സണൽ സമനില വഴങ്ങി.

ആദ്യപാദ ക്വാർട്ടറിൽ ഗ്രനാഡയെ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത രണ്ട് ഗോളിനാണ് തോൽപിച്ചത്. മുപ്പത്തിയൊന്നാം മിനിറ്റിൽ മാർക്ക്സ് റാഷ്‌ഫോർഡും തൊണ്ണൂറാം ബ്രൂണോ ഫെർണാണ്ടസുമാണ് ഗോൾ നേടിയത്. ഗ്രനാഡയുടെ മൈതാനത്തായിരുന്നു മത്സരം. 

Scroll to load tweet…

ആഴ്സണൽ-സ്ലാവിയ പ്ലാഹ മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. എൺപത്തിയാറാം മിനിറ്റിൽ നിക്കോളാസ് പെപെ ആഴ്സണലിന് ലീഡ് നൽകി. അധികസമയത്തിന്റെ മൂന്നാം മിനിറ്റിൽ തോമാസാ ഹോൾ ഗോൾ മടക്കിയതോടെ മത്സരം സമനിലയിൽ പിരിയുകയായിരുന്നു. 

Scroll to load tweet…