ആദ്യപാദത്തിൽ യുണൈറ്റഡ് രണ്ടിനെതിരെ ആറ് ഗോളിന് റോമയെ തകർത്തിരുന്നു.

റോം: യൂറോപ്പ ലീഗ് ഫുട്ബോളിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാംപാദ സെമിഫൈനലിൽ ഇറ്റാലിയൻ ക്ലബ് എ. എസ്. റോമയെ നേരിടും. രാത്രി പന്ത്രണ്ടരയ്ക്ക് റോമയുടെ മൈതാനത്താണ് മത്സരം. 

റയല്‍ തോറ്റു; ചാമ്പ്യൻസ് ലീഗില്‍ ചെല്‍സി-സിറ്റി ഫൈനല്‍

ആദ്യപാദത്തിൽ യുണൈറ്റഡ് രണ്ടിനെതിരെ ആറ് ഗോളിന് റോമയെ തകർത്തിരുന്നു. പരിക്കിൽ നിന്ന് മുക്തരാവാത്ത ആന്തണി മാർഷ്യാലും ഡാനിയേൽ ജയിംസും യുണൈറ്റഡ് നിരയിലുണ്ടാവില്ല. രണ്ടാം സെമിയിയിൽ ആഴ്സണൽ നാളെ രാത്രി സെവിയയെ നേരിടും. ആദ്യപാദ സെമിയിൽ സെവിയ ഒന്നിനെതിരെ രണ്ട് ഗോളിന് ആഴ്സണലിനെ തോൽപിച്ചിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona