23-ാം മിനിട്ടിൽ ലൂക്കായോവിച്ചിലൂടെ ഐൻട്രാക്റ്റ്സ് കരുത്തു കാട്ടിയെങ്കിലും ആദ്യ പകുതിയുടെ അവസാന മിനിട്ടിൽ ചെൽസി തിരിച്ചടിച്ചു. 45-ാം മിനിറ്റില്‍ പെഡ്രോയാണ് ചെൽസിക്കായി ഗോൾ നേടിയത്

ലണ്ടന്‍: യൂറോപ്പാ ലീഗ് ഫുട്ബോള്‍ ആദ്യപാദ സെമിയിൽ കരുത്തരായ ചെൽസിക്ക് സമനില. ഇംഗ്ലീഷ് വമ്പന്മാര്‍ ജര്‍മ്മന്‍ ക്ലബ്ബായ ഐന്‍ട്രാക്റ്റിനോട് സമനില വഴങ്ങി. 23-ാം മിനിട്ടിൽ ലൂക്കായോവിച്ചിലൂടെ ഐൻട്രാക്റ്റ്സ് കരുത്തു കാട്ടിയെങ്കിലും ആദ്യ പകുതിയുടെ അവസാന മിനിട്ടിൽ ചെൽസി തിരിച്ചടിച്ചു.

Add Asianetnews as a Preferred SourcegooglePreferred

45-ാം മിനിറ്റില്‍ പെഡ്രോയാണ് ചെൽസിക്കായി ഗോൾ നേടിയത്. അതേസമയം, മറ്റൊരു സെമിയില്‍ ഇംഗ്ലീഷ് ക്ലബ്ബ് ആഴ്സണല്‍ മിന്നുന്ന വിജയം സ്വന്തമാക്കി. സ്പാനിഷ് ടീമായ വലന്‍സിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ആഴ്സണല്‍ തോൽപ്പിച്ചത്. അലക്സാണ്ടർ ലകാസെറ്റയുടെ ഇരട്ട ഗോളുകളുടെ ബലത്തിലാണ് ആഴ്സനൽ വലൻസിയയെ തറപറ്റിച്ചത്. പതിനെട്ട്, ഇരുപത്തിയഞ്ച് മിനിട്ടുകളിലായിരുന്നു ലകാസെറ്റയുടെ ഗോളുകൾ.

90-ാം മിനിട്ടിൽ പിയറി എമേറിക്കാണ് ആഴ്സണലിന് വേണ്ടി മൂന്നാം ഗോൾ നേടിയത്. പതിനൊന്നാം മിനിട്ടിൽ തന്നെ വലൻസിയയുടെ മുക്താർ ദിക്കാബി ഗോൾ നേടിയെങ്കിലും പിന്നീട് കളിക്കളത്തിൽ മികവ് നിലനിർത്താനാകാതെ പോയത് വലന്‍സിയക്ക് തിരിച്ചടിയാവുകയായിരുന്നു.