യൂറോപ്പാ ലീഗ് ആദ്യ പാദ പ്രീ ക്വാർട്ടറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം.

മാഞ്ചസ്റ്റര്‍: യൂറോപ്പാ ലീഗ് ആദ്യ പാദ പ്രീക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ടോട്ടനത്തിനും ഗംഭീര ജയം. ബ്രൂണോ ഫെർണാണ്ടസിന് ഇരട്ടഗോൾ. അതേസമയം ആഴ്സനല്‍ സമനിലക്കുരുക്കിലായി.

യൂറോപ്പാ ലീഗ് ആദ്യ പാദ പ്രീ ക്വാർട്ടറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം. റയൽ സോസിഡാഡിനെ എതിരില്ലാത്ത നാല് ഗോളിന് തക‍ത്താണ് മുന്നേറ്റം. ഇരട്ട ഗോൾ പ്രകടനവുമായി ബ്രൂണോ ഫെർണാണ്ടസ് യുണൈറ്റഡിന്‍റെ വിജയശില്‍പിയായി. മാര്‍ക്കസ് റാഷ്‌ഫോഡും ഡാനിയേല്‍ ജയിംസുമാണ് മറ്റ് സ്‌കോറര്‍മാര്‍. യുണൈറ്റഡിന്‍റെ പുതിയ സൈനിംഗായ കൗമാര താരം അമദ് ദിയാലോ അരങ്ങേറ്റം കുറിച്ചു. 

യൂറോപ്പ ലീഗ് ആദ്യ പാദ പ്രീക്വാർട്ടർ ആഴ്സണലിന് നിരാശയായി. ബെൻഫിക്ക ഗണ്ണേഴ്സിനെ സമനിലയിൽ തളച്ചു. ഇരു ടീമുകളും രണ്ട് ഗോളടിച്ച് പിരിഞ്ഞു. മറ്റൊരു മത്സരത്തിൽ ടോട്ടനം വിജയം സ്വന്തമാക്കി. വോൾസ്ബെർഗിനെ ഒന്നിനെതിരെ നാല് ഗോളിന് തോൽപ്പിച്ചു. ടോട്ടനത്തിനായി ഗാരെത് ബെയ്‌ലും ലൂക്കാമോറയും കാർലോസ് വെനീഷ്യസും ലക്ഷ്യം കണ്ടു. മൈക്കൽ ലീൻഡലാണ് വോൾസ് ബർഗിന്റെ ആശ്വാസ ഗോൾ നേടിയത്.

ചെന്നൈയുടെ പെരിയപ്പയാകുമോ കൃഷ്ണപ്പ; ഐപിഎല്ലിലെ മോഹവിലയും റെക്കോര്‍ഡും