കൊച്ചി: ഒന്നും രണ്ടുമല്ല നൂറോളം ഫൈസലുമാര്‍. പേരുപോലെ തന്നെ എല്ലാവരും കടുത്ത കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍. സോഷ്യല്‍ മീഡിയ വഴി ഏറെ കാലംകൊണ്ട് രൂപപ്പെട്ടതാണ് ഈ ഫൈസലുമാരുടെ കൂട്ടായ്മ. മലബാറില്‍ നിന്നുള്ള ഫൈസലുമാരാണ് കൂട്ടത്തില്‍ കൂടുതല്‍.

മലപ്പുറത്തിന് പുറമെ കോഴിക്കോട്, കണ്ണൂര്‍ പാലക്കാട് ജില്ലകളില്‍ നിന്നെല്ലാമുള്ള ഫൈസലുമാര്‍ ഇവര്‍ക്കൊപ്പമുണ്ട്. കല്‍പ്പണിക്കാര്‍ മുതല്‍ വന്‍കിട ബിസിനസ്സുമാര്‍വരെ അടങ്ങുന്നതാണ് ഫൈസല്‍ സംഘം.

ഫു്ടബോളിനൊപ്പം നാട്ടിലും വിദേശത്തുമായി നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളിലും ഈ കൂട്ടായ്മ പങ്കെടുക്കുന്നുണ്ട്. ഏതായാലും ബ്ലാസ്റ്റേഴ്‌സ്- ഗോവ മത്സരം സമനിലയില്‍ അവസാനിച്ചെങ്കിലും കൂട്ടായ്മ വന്‍ വിജയമാക്കിയാണ് ഫൈസല്‍ സംഘം കൊച്ചിയില്‍ നിന്നും മടങ്ങിയത്.