പാരീസില്‍ നിന്ന് ബ്രസീലില്‍ തിരിച്ചെത്തിയ നെയ്മറോടും കൂട്ടുകാരോടും ക്വാറന്റൈനില്‍ കഴിയാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.

ബ്രസീലിയ: ക്വാറന്റൈനില്‍ കഴിയുന്നതിനിടെ സാമൂഹിക അകലം പാലിക്കാതെ സുഹൃത്തുക്കളുമായി ഫൂട്ട്‌വോളി കളിച്ച നെയ്മറിന് വിമര്‍ശനം. ബ്രസീലിലെ തന്റെ വീടിനോട് ചേര്‍ന്നായിരുന്നു നെയ്മറും കൂട്ടുകാരും കളിക്കാനിറങ്ങിയത്. ചിത്രങ്ങള്‍ നെയ്മര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് സംഭവം വിവാദമായി. പാരീസില്‍ നിന്ന് ബ്രസീലില്‍ തിരിച്ചെത്തിയ നെയ്മറോടും കൂട്ടുകാരോടും ക്വാറന്റൈനില്‍ കഴിയാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.

View post on Instagram

ഇതിനിടെയാണ് നെയ്മറും സംഘവും ഫൂട്ട്‌വോളി കളിച്ചത്. എന്നാല്‍ ഒപ്പം കളിച്ചവരെല്ലാം ക്വാറന്റൈനില്‍ ഉള്ളവരാണെന്നും ബന്ധുക്കളുമായോ മറ്റ് സുഹൃത്തുക്കളുമായി അടുത്ത് ഇടപഴകിയിട്ടില്ലെന്നും താരം വിശദീകരിച്ചു.

View post on Instagram

പിഎസ്ജിതാരം അടുത്തിടെയാണ് ബ്രസീലില്‍ തിരിച്ചെത്തിയത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഫ്രഞ്ച് ലീഗില്‍ മത്സരങ്ങളെല്ലാം താല്‍കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.