സാന്പത്തിക പരിഷ്കാരത്തിലൂട ആകെ 600 ദശലക്ഷം ഡോളർ സമാഹരിക്കാനാണ് പദ്ധതി

ബാഴ്സലോണ: ബാഴ്സലോണയെ(Barcelona FC) കടക്കെണിയിൽ നിന്ന് രക്ഷിക്കാനുള്ള ക്ലബ് പ്രസിഡന്റ് യുവാൻ ലപ്പോർട്ടയുടെ(Joan Laporta) നീക്കങ്ങൾക്ക് ബാഴ്സലോണ അസംബ്ലിയുടെ അംഗീകാരം. ഇതോടെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സലോണ കൂടുതൽ താരങ്ങളെ സ്വന്തമാക്കിയേക്കും.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുകയാണ് എഫ് സി ബാഴ്സലോണ. ലിയോണൽ മെസിയടക്കമുള്ളവരെ കൈവിടേണ്ടിവന്നത് സാമ്പത്തിക പ്രതിസന്ധി കാരണമായിരുന്നു. ഇതിൽ നിന്ന് കരകയറാൻ ക്ലബ് പ്രസിഡന്റ് യുവാൻ ലപ്പോർട്ട രണ്ട് നിർദേശങ്ങളാണ് മുന്നോട്ട് വച്ചത്. ഒന്ന്- ബാഴ്സലോണയുടെ ടെലിവിഷൻ സംപ്രേഷണാവകാശത്തിന്റെ ഇരുപത്തിയഞ്ച് ശതമാനം 25 വർഷത്തേക്ക് വിൽക്കുക. ഓരോ പത്ത് ശതമാനം ഓഹരിക്കും 200 ദശലക്ഷം ഡോളർ ആണ് ക്ലബ്ബ് പ്രതീക്ഷിക്കുന്നത്. രണ്ട്- ബാഴ്‌സയുടെ ജേഴ്‌സി അടക്കമുള്ള ഉത്പന്ന വിതരണത്തിന്റെ 49 ശതമാനം ഓഹരി വിൽക്കുക. 200 മുതൽ 300 ദശലക്ഷം ഡോളർ ഇതിലൂടെ ലക്ഷ്യമിടുന്നു. 

സാമ്പത്തിക പരിഷ്കാരത്തിലൂടെ ആകെ 600 ദശലക്ഷം ഡോളർ സമാഹരിക്കാനാണ് പദ്ധതി. ഈ രണ്ട് തീരുമാനങ്ങൾക്കാണ് തിരഞ്ഞെടുക്കപ്പെട്ട ബാഴ്സലോണ അംഗങ്ങളുടെ അസംബ്ലി അംഗീകാരം നൽകിയത്. പദ്ധതികൾ പ്രാവർത്തികമായാൽ റോബർ‍ട്ട് ലെവൻഡോവ്സ്കി ഉൾപ്പടെ ബാഴ്സലോണ നോട്ടമിട്ട താരങ്ങളെയെല്ലാം കാംപ്നൗവിൽ എത്തിക്കാൻ കഴിയും.

El Clasico : പ്രീ സീസണില്‍ ബാഴ്‌സ- റയല്‍ നേര്‍ക്കുനേര്‍; ആദ്യ എല്‍ ക്ലാസികോ തിയ്യതി പ്രഖ്യാപിച്ചു