ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരായ മത്സരത്തില്‍ അവസാന നിമിഷ ഗോളില്‍ എഫ്‌സി ഗോവ രക്ഷപ്പെട്ടു. നോര്‍ത്ത് ഈസ്റ്റിന്റെ ഹോംഗ്രൗണ്ടായ ഗുവാഹത്തിയില്‍ ഇരു ടീമുകളും രണ്ട് വീതം ഗോളുകള്‍ നേടുകയായിരുന്നു.

ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരായ മത്സരത്തില്‍ അവസാന നിമിഷ ഗോളില്‍ എഫ്‌സി ഗോവ രക്ഷപ്പെട്ടു. നോര്‍ത്ത് ഈസ്റ്റിന്റെ ഹോംഗ്രൗണ്ടായ ഗുവാഹത്തിയില്‍ ഇരു ടീമുകളും രണ്ട് വീതം ഗോളുകള്‍ നേടുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ബംഗളൂരുവിനെതിരായ മത്സരത്തിലും ഗോവ അവസാന നിമിഷ ഗോളിലാണ് രക്ഷപ്പെട്ടത്. 

മത്സരത്തിന്റെ 35ാം മിനിറ്റില്‍ ഹ്യൂഗോ ബോമസിലൂടെ ഗോവയാണ് ആദ്യ മുന്നിലെത്തി. ആദ്യ പകുതിയില്‍ അവസാനിക്കുമ്പോളും സന്ദര്‍ശകര്‍ ലീഡ് നിലനിര്‍ത്തി. എന്നാല്‍ രണ്ടാം പകുതിയില്‍ നോര്‍ത്ത് ഈസ്റ്റ് തിരിച്ചടിച്ചു. 54ാം മിനിറ്റില്‍ അസമോവ ഗ്യാനിലൂടെ നോര്‍ത്ത് ഈസ്റ്റ് മുന്നിലെത്തി. 74ാം മിനിറ്റില്‍ ആതിഥേയര്‍ ഒരു ഗോള്‍ കൂടി നേടി. റെഡീ താങ്ങിന്റെ വകയായിരുന്നു ഗോള്‍. 

അവസാന നിമിഷങ്ങളില്‍ ഗോവന്‍ താരം സെമിന്‍ലന്‍ ദഗല്‍ ചുവപ്പ് കാര്‍ഡ് കണ്ടതോടെ നോര്‍ത്ത് ഈസ്റ്റ് വിജയം ഉറപ്പിച്ചെന്ന് കരുതിയതാണ്. എന്നാല്‍ മന്‍വീര്‍ സിങ്ങിന്റെ അവസാന നിമിഷ ഗോള്‍ ഗോവയ്ക്ക് രക്ഷയായി. നാളെ കേരള ബ്ലാസ്റ്റേ്‌സ് ആദ്യ എവേ മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിയെ നേരിടും.