മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷഡ്പൂര്‍ എഫ്‌സി രണ്ടാം സ്ഥാനത്ത്. എഫ് സി ഗോവയെ അവരുടെ ഗ്രൗണ്ടില്‍ എതിരില്ലാത്ത ഒരു ഗോളിന് അട്ടിമറിച്ചാണ് ജംഷഡ്പൂര്‍ രണ്ടാമതെത്തിയത്. ഒന്നാമതുള്ള എടികെയ്ക്കും ജംഷഡ്പൂരിനും ഒരേ പോയിന്റാണെങ്കില്‍ ഗോള്‍ വ്യത്യാസത്തില്‍ കൊല്‍ക്കത്തന്‍ ക്ലബ് മുന്നിലായി. സെര്‍ജിയോ കാസ്റ്റലാണ് ജംഷ്പൂരിന്റെ ഗോള്‍ നേടിയത്.

സീസണില്‍ ഗോവയുടെ ആദ്യ പരാജയമാണിത്. 43ാം മിനിറ്റില്‍ ഗോവയുടെ ഗോള്‍ശ്രമം തടയുന്നതില്‍  ഗോള്‍ കീപ്പര്‍ സുബ്രതോ പോളിന് പിഴവ് സംഭവിച്ചെങ്കിലും ഗോളായില്ല. പന്ത് ഗോള്‍വര കടന്നെന്ന് തോന്നിച്ചെങ്കിലും റഫറി ഗോള്‍ അനുവദിച്ചില്ല.

72ാം മിനിറ്റില്‍ അഹമദ് ജാഹുവിന് ചുവപ്പ് കാര്‍ഡ് കിട്ടിയതോടെ ഗോവന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. അഞ്ച് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവും ഒരു തോല്‍വിയും ഒരു ജയവുമാണ് ജംഷദ്പൂരിനുള്ളത്.