മാഡ്രിഡ്: സ്‌പാനിഷ് സുവര്‍ണ തലമുറയിലെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഫെര്‍ണാണ്ടോ ടോറസ് വിരമിച്ചു. 18 വർഷം നീണ്ട പ്രൊഫഷണൽ കരിയറിനൊടുവിലാണ് പ്രഖ്യാപനം. 2010ല്‍ സ്‌പെയിന്‍ ലോകകപ്പുയര്‍ത്തിയപ്പോള്‍ ടോറസ് ടീമിലുണ്ടായിരുന്നു.

2011ല്‍ അത്‌ലറ്റികോ മാഡ്രിഡില്‍ ക്ലബ് കരിയര്‍ തുടങ്ങിയ താരം ലിവര്‍പൂള്‍, ചെല്‍സി തുടങ്ങിയ വമ്പന്‍ ക്ലബുകള്‍ക്കായും കളിച്ചിട്ടുണ്ട്. 2015ല്‍ അത്‌ലറ്റികോ മാഡ്രിഡില്‍ തിരിച്ചെത്തിയെങ്കിലും 2018ല്‍ ജപ്പാനിസ് ക്ലബായ സാഗന്‍ ടോസുവിലെത്തി. ഇവിടെ വെച്ചാണ് താരം ബൂട്ടഴിക്കുന്ന വിവരം ആരാധകരെ അറിയിച്ചത്.

സ്‌പെയിനായി 110 തവണ ജഴ്‌സിയണിഞ്ഞ ടോറസ് അവരുടെ ലോകകപ്പ്(2010), രണ്ട് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ്(2008, 2012) വിജയങ്ങളില്‍ പങ്കാളിയായി.