ഫിഫാ ലോക റാങ്കിംഗില്‍ നില മെച്ചപ്പെടുത്തി ഫുട്ബോള്‍ രാജാക്കന്മാര്‍. ബെല്‍ജിയം ഒന്നാം സ്ഥാനവും ഫ്രാന്‍സ് രണ്ടാം സ്ഥാനവും നിലനിര്‍ത്തി. യുവേഫ, യൂറോ ക്വാളിഫൈയിംഗ് മത്സരങ്ങളില്‍ കസാക്കിസ്ഥാന്‍, സ്കോട്ട് ലാന്‍റ് എന്നിവരോട് വിജയിച്ചതാണ് ബെല്‍ജിയത്തിന്  ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ സഹായിച്ചത്. 

റാങ്കിംഗില്‍ പോര്‍ച്ചുഗല്‍ രണ്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 5-ാമതെത്തിയപ്പോള്‍ നെതര്‍ലാന്‍റ്സ് രണ്ടു സ്ഥാനങ്ങള്‍ കയറി 14-ാമതെത്തി. മുന്‍ ലോകചാമ്പ്യന്മാരായ സ്പെയിന്‍, ജര്‍മ്മനി, ഇറ്റലി എന്നിവര്‍ യഥാക്രമം 7, 11, 14 സ്ഥാനങ്ങളിലെത്തി. ഓസ്ട്രേലിയ എട്ട് സ്ഥാനങ്ങള്‍ കയറി 26-ാമതെത്തിയപ്പോള്‍ ചെക്ക് റിപ്പബ്ലിക്  7 സ്ഥാനം മെച്ചപ്പെടുത്തി 41 -ാമതാണ്. നേരത്തെ 106-ാമതായിരുന്ന അര്‍മേനിയ 97-ാമതെത്തി. നിലവില്‍ ഇന്ത്യ 101 -ാമതാണ്.