ഏഷ്യയിലെ മാത്രം റാങ്കിംഗ് പരിഗണിച്ചാല്‍ ഇന്ത്യ പത്തൊൻപതാം സ്ഥാനത്താണ്. ഇഗോര്‍ സ്റ്റിമാക് പരിശീലിപ്പിക്കുന്ന ഇന്ത്യക്ക് റാങ്കിംഗ് മെച്ചപ്പെടുത്താനുള്ള അവസരം അടുത്തുണ്ട്. 

സൂറിച്ച്: ഫിഫ റാങ്കിംഗിൽ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീം 105-ാം സ്ഥാനം നിലനിർത്തി. ഇരുപത്തിയെട്ടാമതുള്ള ജപ്പാനാണ് റാങ്കിംഗിൽ മുന്നിലുളള ഏഷ്യൻ ടീം. ഇറാന്‍ 31 ഉം ദക്ഷിണ കൊറിയ 39 ഉം ഓസ്‌ട്രേലിയ 41 ഉം സ്ഥാനങ്ങളിലുണ്ട്. ഏഷ്യയിലെ മാത്രം റാങ്കിംഗ് പരിഗണിച്ചാല്‍ ഇന്ത്യ പത്തൊൻപതാം സ്ഥാനത്താണ്. 

ബെൽജിയം, ഫ്രാൻസ്, ബ്രസീൽ എന്നിവരാണ് ഫിഫ റാങ്കിംഗിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍. ഇംഗ്ലണ്ട്, പോർച്ചുഗൽ, സ്‌പെയ്ൻ, ഇറ്റലി, അർജന്റീന, ഉറൂഗ്വേ, ഡെൻമാർക്ക് എന്നിവർ നാല് മുതൽ പത്ത് വരെ സ്ഥാനങ്ങളിലും. 

Scroll to load tweet…

ഇഗോര്‍ സ്റ്റിമാക് പരിശീലിപ്പിക്കുന്ന ഇന്ത്യക്ക് ഉടന്‍ റാങ്കിംഗ് മെച്ചപ്പെടുത്താനുള്ള അവസരമുണ്ട്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ജൂൺ മൂന്നിന് കരുത്തരായ ഖത്തറിനെ ഇന്ത്യ നേരിടും. ജൂൺ ഏഴിന് ബംഗ്ലാദേശിനും 15ന് അഫ്ഗാനിസ്ഥാനുമായും മത്സരമുണ്ട്. ഖത്തര്‍(58), അഫ്‌ഗാനിസ്ഥാന്‍(149), ബംഗ്ലാദേശ്(184) എന്നീ സ്ഥാനങ്ങളിലാണ്. 

ഫിഫ വനിത റാങ്കിംഗ്

അതേസമയം വനിത റാങ്കിംഗിൽ നാല് സ്ഥാനം നഷ്‌ടമായ ഇന്ത്യ അൻപത്തിയേഴാം റാങ്കിലാണ്. വനിതകളില്‍ യുഎസ്എ, ജര്‍മനി, നെതര്‍ലന്‍ഡ്‌സ്, ഫ്രാന്‍സ്, സ്വീഡന്‍ എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍. 

സിദാന് പകരം റയല്‍ പരിഗണിക്കുന്നത് ഇവരെ; ബാഴ്‌സയില്‍ കൂമാന്‍റെ കസേര ഇളകിയേക്കും

ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരങ്ങള്‍; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, രണ്ട് മലയാളികള്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona