ദേശീയ ടീം പരിശീലകരും ക്യാപ്റ്റന്മാരും ആരാധകരും സ്പോര്‍ട്സ് ലേഖകരും പങ്കെടുക്കുന്ന വോട്ടെടുപ്പിലൂടെയാണ് മികച്ച താരത്തെ തെരഞ്ഞെടുത്തത്.
സൂറിച്ച്: അന്താരാഷ്ട്ര ഫുട്ബോള്‍ സംഘടനയായ ഫിഫ (FIFA) ഏര്‍പ്പെടുത്തിയ ദ ബൈസ്റ്റ് അവാര്‍ഡ് (FIFA The Best 2022 awards) ബയേണ്‍ സ്ട്രൈക്കറായ റോബര്‍ട്ട് ലെവന്‍റോവസ്കി (Lewandowski ) നേടി. ഫിഫ ആസ്ഥാനമായ സൂറിച്ചില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ബാലന്‍ഡിയോര്‍, ഗ്ലോബ് സോക്കര്‍ അവാര്‍ഡ് എന്നിവയില്‍ യഥാക്രമം മെസിക്കും എംബാപയ്ക്കും പിന്നിലായ ലെവന്‍റോവസ്കിക്ക് അവസാനം ഫിഫ പുരസ്കാരം ആശ്വസമായി എന്ന് പറയാം.
ഫിഫ ദി ബെസ്റ്റ് പുരസ്കാരത്തിനായി ലിയോണല്‍ മെസി, റോബര്‍ട്ട് ലെവന്‍ഡോവ്സ്കി, മുഹമ്മദ് സലാ എന്നിവരാണ് പോയ വര്‍ഷത്തെ മികച്ച ഫുട്ബോൾ താരമാകാന്‍ മത്സരിച്ചത്. 2020 ഒക്ടോബര്‍ 8 മുതൽ 2021 ഓഗസ്റ്റ് 7 വരെയുള്ള മത്സരങ്ങളിലെ പ്രകടനം പരിഗണിച്ചാണ് ദി ബെസ്റ്റ് പുരസ്കാരം രാജ്യാന്തര ഫുട്ബോള്‍ സംഘടന നൽകുന്നത്.
ദേശീയ ടീം പരിശീലകരും ക്യാപ്റ്റന്മാരും ആരാധകരും സ്പോര്‍ട്സ് ലേഖകരും പങ്കെടുക്കുന്ന വോട്ടെടുപ്പിലൂടെയാണ് മികച്ച താരത്തെ തെരഞ്ഞെടുത്തത്. വോട്ടെടുപ്പില്‍ എല്ലാ വോട്ടിന്‍റെയും അടിസ്ഥാനത്തില്‍ 48 പൊയന്‍റോടെയാണ് ലെവന്‍റോവസ്കി അവാര്‍ഡ് നേടിയത്. ഫാന്‍സ് വോട്ടില്‍ മെസി മുന്നില്‍ എത്തിയെങ്കിലും ദേശീയ കോച്ചുമാര്‍, ക്യാപ്റ്റന്മാര്‍, മീഡിയോ വോട്ടുകളില്‍ ലെവന്‍റോവസ്കി മുന്നിലെത്തി.
സ്പാനീഷ് താരവും ബാഴ്സിലോണ താരവുമായ അലക്സിയെ പ്യൂട്ടെല്ലാസ് ആണ് മികച്ച വനിത താരത്തിലുള്ള ഫിഫ അവാര്‍ഡ് നേടിയത്. 2021ലെ ഏറ്റവും മികച്ച ഗോളിനുള്ള പുഷ്കാസ് അവാർഡിനായി അർജന്റൈൻ താരം എറിക് ലമേല (Erik Lamela) നേടി. പ്രീമിയർ ലീഗിൽ ആഴ്സണലിനെതിരെ നേടിയ ഗോളാണ് ലമേലയെ അവസാന മൂന്നിലെത്തിച്ചത്. മികച്ച ഗോള്‍കീപ്പര്‍ അവാര്‍ഡ് സെനഗള്‍ താരവും ചെല്‍സി ഗോള്‍കീപ്പറുമായ എഡ്വോര്‍ഡ് മെന്‍റി നേടി. ചില താരവും ഒളിംപിക് ലിയോണ്‍ ഗോള്‍കീപ്പറുമായ ക്രിസ്റ്റിന എന്‍റലര്‍ക്കാണ് ഈ വിഭാഗത്തിലെ വനിത അവാര്‍ഡ്. ചെല്‍സി കോച്ച് തോമസ് ടുഷേൽ ആണ് ഫിഫ മികച്ച കോച്ച് അവാര്‍ഡ് നേടിയത്.
