ഇന്ത്യ വേദിയാവുന്ന ലോകകപ്പിന്‍റെ ലോഗോ മുംബൈയില്‍ വര്‍ണാഭമായ ചടങ്ങിലാണ് പ്രകാശനം ചെയ്തത്

മുംബൈ: ഇന്ത്യ അടുത്ത വര്‍ഷം വേദിയാവുന്ന ഫിഫ അണ്ടര്‍ 17 വനിത ലോകകപ്പിന്‍റെ എംബ്ലം പുറത്തിറക്കി. മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയിലായിരുന്നു വര്‍ണാഭമായ ചടങ്ങ്. രണ്ട് തവണ ലോകകപ്പും ഒളിംപിക്‌സും നേടിയ അമേരിക്കന്‍ ഇതിഹാസ താരം ക്രിസ്റ്റീന്‍ ലില്ലിയാണ് ലോഗോ പ്രകാശനം ചെയ്തത്. 

കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജു, ഫിഫ വുമണ്‍സ് ഫുട്ബോള്‍ ചീഫ് ഓഫീസര്‍ സരൈ ബേര്‍മന്‍, പ്രാദേശിക സംഘാടസമിതി അധ്യക്ഷന്‍ പ്രഫുല്‍ പട്ടേല്‍ എന്നിവര്‍ പങ്കെടുത്തു. ഇന്ത്യന്‍ അണ്ടര്‍ 17 വനിതാ ടീം അംഗങ്ങളും ലോഗോ പ്രകാശനത്തിനെത്തിയിരുന്നു. 

Scroll to load tweet…

അടുത്ത വര്‍ഷം നവംബര്‍ രണ്ട് മുതല്‍ 21 വരെയാണ് ടൂര്‍ണമെന്‍റ് നടക്കുക. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ ഫിഫ ടൂര്‍ണമെന്‍റാണിത്. 2017ല്‍ അണ്ടര്‍ 17 പുരുഷ ലോകകപ്പിന് ഇന്ത്യയായിരുന്നു വേദി.