വനിതാ ലോകകപ്പ് ഇന്ത്യയിൽ; ഇന്ത്യയുടെ സംഘാടനത്തിന് ഫിഫയുടെ അംഗീകാരം

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 15, Mar 2019, 10:40 PM IST
fifa under 17 women world cup 2020 in india
Highlights

നേരത്തെ അണ്ടർ 17 പുരുഷ ലോകകപ്പും ഇന്ത്യയിൽ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. അന്നത്തെ സംഘാടനത്തിന്റെ മികവാണ് രണ്ടാമത്തെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം ലഭ്യമാക്കിയതെന്നാണ് വിലയിരുത്തൽ
 

ദില്ലി: ഫുട്ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യക്ക് വീണ്ടും ഫിഫയുടെ ക്ഷണം. 2020ലെ അണ്ടർ 17 വനിതാ ഫുട്‌ബോൾ ലോകകപ്പ് ഇന്ത്യയിൽ നടത്താൻ ഫിഫ തീരുമാനിച്ചു. മിയാമിയില്‍ നടക്കുന്ന ഫിഫ കൗണ്‍സില്‍ യോഗമാണ് ഇന്ത്യക്ക് വേദി അനുവദിച്ചത്. ഇന്ത്യയിൽ നടക്കുന്ന രണ്ടാമത്തെ ഫിഫ ലോകകപ്പാകും ഇത്.

അണ്ടര്‍ 17 വനിതാ ലോകകപ്പിന്‍റെ ഏഴാം എഡിഷനാണ് ഇന്ത്യ വേദിയൊരുക്കുക. സ്‌പെയിനാണ് നിലവിലെ ചാമ്പ്യന്‍മാര്‍. രണ്ട് കിരീടങ്ങളുമായി ഉത്തര കൊറിയയാണ് അണ്ടര്‍ 17 വനിതാ ലോകകപ്പിലെ ശ്രദ്ധേയമായ രാജ്യം.  

ലോകകപ്പിനായി ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ 2018ല്‍ ശ്രമം ആരംഭിച്ചിരുന്നു. ലോകകപ്പ് ആതിഥേയത്വം ലഭിച്ചതോടെ ഇന്ത്യക്ക് നേരിട്ട് യോഗ്യത ലഭിച്ചു. നേരത്തെ യോഗ്യതാ റൗണ്ടായ അണ്ടര്‍ 16 എ എഫ് സി ചാമ്പ്യന്‍ഷിപ്പില്‍ മികവ് കാട്ടാന്‍ കഴിയാതിരുന്ന ഇന്ത്യക്ക് ലോകകപ്പ് ടിക്കറ്റ് ലഭിച്ചിരുന്നില്ല.

നേരത്തെ അണ്ടർ 17 പുരുഷ ലോകകപ്പ് ഇന്ത്യയിൽ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. അന്നത്തെ സംഘാടനത്തിന്‍റെ മികവാണ് രണ്ടാമത്തെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം ലഭ്യമാക്കിയതെന്നാണ് വിലയിരുത്തൽ. അണ്ടര്‍ 17 പുരുഷ ലോകകപ്പില്‍ സ്‌പെയിനിനെ തോല്‍പിച്ച് ഇംഗ്ലണ്ടായിരുന്നു ജേതാക്കള്‍. 

loader