Asianet News MalayalamAsianet News Malayalam

സാക്ഷാല്‍ സുല്‍ത്താനെ ഇറക്കി ടിറ്റെ, ദക്ഷിണ കൊറിയയെ വീഴ്ത്താന്‍ തന്ത്രങ്ങള്‍ എന്താവും

4-2-3-1 ശൈലിയിലാണ് ബ്രസീല്‍ പരിശീലകന്‍ ടിറ്റെ ഇന്ന് ടീമിനെ ഇറക്കുന്നത് മറുവശത്ത് ദക്ഷിണ കൊറിയ 4-2-3-1 ശൈലിയിലാണ് ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. ബ്രസീല്‍ മുന്നേറ്റ നിരിയില്‍ റിച്ചാര്‍ലിസണ്‍ ഇറങ്ങുമ്പോള്‍ വിംഗുകളില്‍ വിനീഷ്യസ് ജൂനിയറും റാഫീഞ്ഞയും കളിക്കുന്നു. മധ്യനിരയില്‍ റിച്ചാര്‍ലിസണ് തൊട്ടു പിറകിലായി നെയ്മര്‍ ഇറങ്ങുന്നു.

FIFA World CUp 2022: Brazil vs South Korea lineup is out
Author
First Published Dec 5, 2022, 11:43 PM IST

ദോഹ: ദക്ഷിണ കൊറിയക്കെതിരായ ക്വാര്‍ട്ടര്‍ പോരാട്ടത്തിനുള്ള ബ്രസീല്‍ ലൈനപ്പായി. സൂപ്പര്‍ താരം നെയ്മര്‍ ബ്രസീല്‍ ടീമില്‍ തിരിച്ചെത്തി എന്നതാണ് പ്രധാന മാറ്റം. ഗ്രൂപ്പ് ഘട്ടത്തില്‍ സെര്‍ബിയക്കെതിരായ മത്സരത്തില്‍ കാല്‍ക്കുഴക്ക് പരിക്കേറ്റ് മടങ്ങിയ നെയ്മര്‍ പിന്നീടുള്ള ബ്രസീലിന്‍റെ രണ്ട് മത്സരങ്ങളിലും കളിച്ചിരുന്നില്ല. സെര്‍ബിയയെ 2-0നും  സ്വിറ്റ്സര്‍ലന്‍ഡിനെ 1-0ന് തോല്‍പ്പിച്ച് ക്വാര്‍ട്ടര്‍ ഉറപ്പിച്ച ബ്രസീലിന് അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ കാമറൂണിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങേണ്ടിവന്നിരുന്നു. അതിനാല്‍ തന്നെ പ്രധാന താരങ്ങളെ തിരിച്ചു വിളച്ചതോടെ ടിറ്റെയുടെ തന്ത്രങ്ങള്‍ എന്താവും എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

4-2-3-1 ശൈലിയിലാണ് ബ്രസീല്‍ പരിശീലകന്‍ ടിറ്റെ ഇന്ന് ടീമിനെ ഇറക്കുന്നത് മറുവശത്ത് ദക്ഷിണ കൊറിയ 4-2-3-1 ശൈലിയിലാണ് ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. ബ്രസീല്‍ മുന്നേറ്റ നിരിയില്‍ റിച്ചാര്‍ലിസണ്‍ ഇറങ്ങുമ്പോള്‍ വിംഗുകളില്‍ വിനീഷ്യസ് ജൂനിയറും റാഫീഞ്ഞയും കളിക്കുന്നു. മധ്യനിരയില്‍ റിച്ചാര്‍ലിസണ് തൊട്ടു പിറകിലായി നെയ്മര്‍ ഇറങ്ങുന്നു.നേരത്തെ, കാമറൂണിനെതിരെയുള്ള അവസാന ​ഗ്രൂപ്പ് മത്സരത്തിൽ അടിമുടി മാറ്റം വരുത്തിയായിരുന്നു ബ്രസീൽ പരിശീലകൻ ടിറ്റെ ടീമിനെ നിയോ​ഗിച്ചത്. ​ഗോൾ കീപ്പർ മുതൽ എല്ലാ പൊസിഷനുകളിലും മാറ്റം വന്നിരുന്നു. ഗോൾ കീപ്പറായി എഡേഴ്സൺ വന്നപ്പോൾ പ്രതിരോധ നിരയിൽ അലക്സ് ടെല്ലാസ്, ബ്രെമർ, മിലിറ്റാവോ, ഡാനി ആൽവസ് എന്നിവരാണ് എത്തിയത്.

പെനല്‍റ്റി ഷൂട്ടൗട്ടില്‍ ജപ്പാന്‍റെ കണ്ണീര്‍, ക്രൊയേഷ്യ ക്വാര്‍ട്ടറില്‍

എന്നാല്‍ പ്രധാന താരങ്ങളായ പക്വേറ്റ, കാസിമെറോ, ഡാനിലോ, തിയാഗോ സില്‍വ, മാര്‍ക്വീഞ്ഞാസ്, മിലിറ്റാവോ, അലിസണ്‍ ബെക്കര്‍ എന്നിവരടങ്ങുന്നതാണ് ബ്രസീലിന്‍റെ സ്റ്റാര്‍ട്ടിംഗ് ഇലവന്‍.

ബ്രസീലിന്‍റെ സ്റ്റാര്‍ട്ടിംഗ് ഇലവന്‍: (4-2-3-1): Alisson; Militao, Maquinhos, Silva, Danilo; Casemiro, Paqueta; Raphinha, Neymar, Vinicius Jr; Richarlison.

ദക്ഷിണ കൊറിയ സ്റ്റാര്‍ട്ടിംഗ് ഇലവന്‍: XI (4-2-3-1): S. Kim; M.H. Kim, M. Kim, Y. Kim, J. Kim; Hwang, Jung; H. Hwang, J. Lee, Son; G.S. Cho.

Follow Us:
Download App:
  • android
  • ios