Asianet News MalayalamAsianet News Malayalam

ചുവപ്പ് കാര്‍ഡിന്‍റെ കളി; ഒടുവില്‍ പെറുവിനെതിരെ ഗംഭീര ജയവുമായി കൊളംബിയ

കൊളംബിയ 40-ാം മിനുറ്റില്‍ യെരീ മീനയുടെ ഗോളില്‍ മുന്നിലെത്തിയിരുന്നു. എന്നാല്‍ ഇടവേളയ്‌ക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് പെറു ഡിഫന്‍റര്‍ മിഖായേല്‍ ട്രാക്കോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി.

Fifa World Cup 2022 Qualifier Colombia beat Peru
Author
Lima, First Published Jun 4, 2021, 10:10 AM IST

ലിമ: ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പെറുവിനെതിരെ തകര്‍പ്പന്‍ ജയവുമായി കൊളംബിയ. ലാറ്റിനമേരിക്കന്‍ റൗണ്ടില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് കൊളംബിയ വിജയിച്ചത്. രണ്ട് ചുവപ്പ് കാര്‍ഡ് കൊണ്ടും മത്സരം ശ്രദ്ധേയമായി. 

കൊളംബിയ 40-ാം മിനുറ്റില്‍ യെരീ മീനയുടെ ഗോളില്‍ മുന്നിലെത്തിയിരുന്നു. എന്നാല്‍ ഇടവേളയ്‌ക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് പെറു ഡിഫന്‍റര്‍ മിഖായേല്‍ ട്രാക്കോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. രണ്ടാംപകുതിയും കൊളംബിയ സ്വന്തമാക്കിയപ്പോള്‍ 49-ാം മിനുറ്റില്‍ മത്യസ് യുറിബിയും 55-ാം മിനുറ്റില്‍ ലൂയിസ് ഡയസും പട്ടിക പൂര്‍ത്തിയാക്കി. വൈകാതെ 59-ാം മിനുറ്റില്‍ കൊളംബിയന്‍ ഡിഫന്‍റര്‍ ഡാനിയേല്‍ മുനോസും ചുവപ്പ് കാര്‍ഡ് കണ്ടു.

Fifa World Cup 2022 Qualifier Colombia beat Peru

നേരത്തെ നടന്ന മത്സരങ്ങളില്‍ ചിലെയോട് അര്‍ജന്‍റീന സമനില വഴങ്ങിയിരുന്നു. ഇരു ടീമും ഓരോ ഗോള്‍ വീതം നേടി. അര്‍ജന്‍റീന 24-ാം മിനുറ്റില്‍ നായകന്‍ ലിയോണല്‍ മെസിയുടെ പെനാല്‍റ്റി ഗോളില്‍ മുന്നിലെത്തിപ്പോള്‍ 36-ാം മിനുറ്റില്‍ സൂപ്പര്‍താരം അലക്‌സിസ് സാഞ്ചസിലൂടെ ചിലെ ഒപ്പം പിടിച്ചു. മറ്റൊരു മത്സരത്തില്‍ വെനസ്വേലയെ ബൊളീവിയ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു. ബൊളീവിയ്‌ക്കായി മാര്‍സലോ മാര്‍ട്ടിന്‍സ് ഇരട്ട ഗോള്‍ നേടി.

ലാറ്റിനമേരിക്കയില്‍ അഞ്ച് കളിയില്‍ ഏഴ് പോയിന്‍റുമായി ആറാം സ്ഥാനക്കാരാണ് കൊളംബിയ. അഞ്ചില്‍ ഒരു സമനില മാത്രം നേടിയ പെറു അവസാന സ്ഥാനത്ത് തുടരുന്നു. നാലില്‍ നാലും ജയിച്ച് ബ്രസീലാണ് പട്ടികയില്‍ മുന്നില്‍. ഒരു മത്സരം അധികം കളിച്ച അര്‍ജന്‍റീന ഒരു പോയിന്‍റ് പിന്നിലായി രണ്ടാം സ്ഥാനത്തുണ്ട്. നാല് കളികളില്‍ ഒന്‍പത് പോയിന്‍റുമായി ഇക്വഡോറാണ് മൂന്നാമത്. 

ലോകകപ്പ് യോഗ്യതാ മത്സരം; അര്‍ജന്‍റീനയ്‌ക്ക് ചിലെയുടെ പൂട്ട്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios