ദുഷാന്‍ബെ: ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനെതിരെ ശക്തമായ ആദ്യ ഇലവനുമായി ഇന്ത്യ. മലയാളി താരങ്ങളായ സഹല്‍ അബ്‌ദുള്‍ സമദും ആഷിഖ് കുരുണിയനുമാണ് ഇലവനിലെത്തിയത്. തജിക്കിസ്ഥാനിലെ സെന്‍ട്രല്‍ റിപ്പബ്ലിക്കന്‍ സ്റ്റേഡിയത്തില്‍ ഏഴ് മണിക്ക് മത്സരത്തിന് കിക്കോഫാകും.

സുനില്‍ ഛേത്രി നയിക്കുന്ന ടീമില്‍ ഗുര്‍പ്രീത് സിംഗ്, ആദില്‍ ഖാന്‍, രാഹുല്‍ ഭേക്കേ, ബ്രാണ്ടന്‍ ഫെര്‍ണാണ്ടസ്, പ്രണോയ് ഹാള്‍ഡര്‍, ഉദാന്ത സിംഗ്, മന്ദര്‍ റാവു ദേശായി, പ്രീതം കോട്ടാല്‍ എന്നിവരുമുണ്ട്.

തജിക്കിസ്ഥാനിലെ തണുത്ത കാലാവസ്ഥയില്‍ ഇന്ത്യക്ക് വിജയം അനിവാര്യമാണ്. മൂന്ന് കളിയിൽ രണ്ട് സമനിലയുമായി രണ്ട് പോയിന്റുള്ള ഇന്ത്യ ഗ്രൂപ്പിൽ നാലാം സ്ഥാനത്താണ്. മൂന്ന് പോയിന്‍റുള്ള അഫ്ഗാനിസ്ഥാൻ മൂന്നാം സ്ഥാനക്കാരാണ്.