സഹതാരമായിരുന്ന മിറോസ്ലാവ് ക്ലോസെയുടെ 16 ഗോളുകളെന്ന ലോകകപ്പ് റെക്കോർഡ് തക‍ർക്കാനാണ് മുള്ളർ കഴിഞ്ഞ തവണ റഷ്യയിലെത്തിയത്

ദോഹ: ലിയോണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമുണ്ടെങ്കിലും ഫിഫ ലോകകപ്പ് വന്നാൽ താരം തോമസ് മുള്ളറാണ്. ലോകകപ്പിലെ ടോപ് സ്കോറര്‍ പട്ടം കൂടി ലക്ഷ്യമിട്ടാണ് ഇത്തവണ ജർമൻ താരം ഇറങ്ങുന്നത്.

ലോകകപ്പിനെത്തുമ്പോൾ സൂപ്പർ താരങ്ങൾക്ക് കാലിടറിയിട്ടുണ്ട് പലതവണ. എന്നാൽ ലോകകപ്പ് വേദിയിലെത്തിയാൽ സൂപ്പർ താരമാകുന്നതാണ് തോമസ് മുള്ളറുടെ ശീലം. ജർമ്മനിയുടെ മധ്യനിരയിലെ പടക്കുതിരയാണ് മുള്ളര്‍. 2010ൽ ദക്ഷിണാഫ്രിക്കയിൽ എത്തുമ്പോൾ മുള്ളർ ശ്രദ്ധിക്കപ്പെട്ടൊരു താരമേ ആയിരുന്നില്ല. എന്നാൽ ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെയിറങ്ങി വലകുലുക്കി. 5 ലോകകപ്പ് ഗോളുകൾ സ്വന്തം പേരിൽ കുറിച്ചാണ് മുള്ളർ ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങിയത്. 2014ൽ ബ്രസീലിലെത്തിയപ്പോൾ നിർത്തിയിടത്ത് നിന്ന് തന്നെ വീണ്ടും തുടങ്ങി മുള്ളർ. പോർച്ചുഗല്ലിനെതിരെ ആദ്യ കളിയിൽ ഹാട്രിക്ക്. അമേരിക്കയ്ക്കും ബ്രസീലിനുമെതിരെ വലകുലുക്കി വീണ്ടും 5 ഗോൾ നേട്ടം. ജ‍ർമനിയെ ചാമ്പ്യൻമാരാക്കിയതിൽ നിർണായക പങ്ക് വഹിച്ചു. 

സഹതാരമായിരുന്ന മിറോസ്ലാവ് ക്ലോസെയുടെ 16 ഗോളുകളെന്ന ലോകകപ്പ് റെക്കോർഡ് തക‍ർക്കാനാണ് മുള്ളർ കഴിഞ്ഞ തവണ റഷ്യയിലെത്തിയത്. എന്നാൽ കളി തുടങ്ങി രണ്ടാഴ്ച ആയപ്പോഴേക്കും തിരിച്ച് വണ്ടികയറേണ്ടി വന്നു ജർമനിക്ക്. ആ ഓർമ്മ മായിക്കാനാണ് ജർമനിയും മുള്ളറും ഇന്നിറങ്ങുന്നത്. ഖത്തറിൽ ക്ലോസയെ മുള്ളർ മറിക്കടക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ലോക റെക്കോർഡിന് വേണ്ടത് ഏഴ് ഗോളുകൾ കൂടി. 7 ഗോൾ വീതം നേടിയിട്ടുള്ള മെസിയും ക്രിസ്റ്റ്യാനോയുമാണ് മുള്ളർക്ക് പിന്നിലുള്ളത്.

ലോകകപ്പിനുള്ള ജര്‍മനിയുടെ 26 അംഗ ടീം

Goalkeepers: Manuel Neuer, Marc-André ter Stegen, Kevin Trapp

Defenders: Thilo Kehrer, David Raum, Antonio Rüdiger, Niklas Süle, Matthias Ginter, Nico Schlotterbeck Lukas Klostermann, Christian Günter, Armell Bella Kotchap.

Midfielders: Joshua Kimmich, Leon Goretzka, Jamal Musiala,Thomas Müller, İlkay Gündoğan, Jonas Hofmann, Mario Götze, Julian Brandt, Kai Havertz.

Forwards: Serge Gnabry, Leroy Sané, Karim Adeyemi, Niclas Füllkrug, Youssoufa Moukoko.

പരിക്ക് ആശങ്കകളില്‍ ഫ്രാന്‍സും ഇംഗ്ലണ്ടും; ഇനി പകരക്കാരെ പ്രഖ്യാപിക്കാന്‍ കഴിയുമോ?