നെയ്‌മറിനൊപ്പം വിനീഷ്യസ് ജൂനിയറെയും അണിനിരത്തിയാണ് ടിറ്റെ തന്‍റെ ടീമിനെ മൈതാനത്തിറക്കിയത്

മാരക്കാന: ഖത്തര്‍ ലോകകപ്പിന് (FIFA World Cup Qatar 2022) നേരത്തെ യോഗ്യത നേടിയെങ്കിലും ചിലെക്കെതിരെ ഗോള്‍ ആറാട്ടുമായി ബ്രസീല്‍ (Brazil vs Chile). സൂപ്പര്‍താരം നെയ്‌മര്‍ (Neymar) വീണ്ടും ഗോള്‍ കണ്ടെത്തിയ മത്സരത്തില്‍ 4-0നാണ് ചിലെയെ ബ്രസീല്‍ പരാജയപ്പെടുത്തിയത്. വിനീഷ്യസ് ജൂനിയര്‍ (Vini Jr), ഫിലിപ്പെ കുട്ടീഞ്ഞോ (Philippe Coutinho), റിച്ചാര്‍ലിസണ്‍ (Richarlison) എന്നിവരാണ് കാനറികളുടെ മറ്റ് സ്‌കോറര്‍മാര്‍. 

നെയ്‌മറിനൊപ്പം വിനീഷ്യസ് ജൂനിയറെയും അണിനിരത്തിയാണ് ടിറ്റെ തന്‍റെ ടീമിനെ മൈതാനത്തിറക്കിയത്. 44-ാം മിനുറ്റില്‍ നെയ്‌മറുടെ പെനാല്‍റ്റി ഗോളില്‍ ബ്രസീല്‍ മുന്നിലെത്തിയപ്പോള്‍ ഇടവേളയ്‌ക്ക് മുമ്പ് വിനീഷ്യസ് ഇഞ്ചുറിടൈമില്‍(45+1) ലീഡ് രണ്ടാക്കിയുയര്‍ത്തി. രണ്ടാംപകുതിയില്‍ 72-ാം മിനുറ്റില്‍ മറ്റൊരു പെനാല്‍റ്റി കൂടി ബ്രസീലിന് ഭാഗ്യമായി. കിക്കെടുത്ത കുട്ടീഞ്ഞോ പന്ത് അനായാസം ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ ഇഞ്ചുറിടൈമില്‍(90+1) റിച്ചാര്‍ലിസണ്‍ പട്ടിക പൂര്‍ത്തിയാക്കി. കൂടുതല്‍ സമയം പന്ത് കാല്‍ക്കല്‍ വെച്ചും കൂടുതല്‍ ഷോട്ടുകളുതിര്‍ത്തും ആധികാരികമാണ് ബ്രസീലിന്‍റെ ജയം. 

Scroll to load tweet…

'പണി പാളിയതാ, ഞാന്‍ സുരക്ഷിതന്‍'; ആശങ്കപ്പെടുത്തുന്ന വീഡിയോ വൈറലായതിന് പിന്നാലെ വിശദീകരണവുമായി ഹര്‍ഷാ ഭോഗ്‌ലെ