Asianet News MalayalamAsianet News Malayalam

ബ്രസീലും ഫ്രാന്‍സും അര്‍ജന്റീനയും വീണു; അട്ടിമറികളുടെ ലോകകപ്പ്, അജയ്യരായി ആരുമില്ല

ഇംഗ്ലണ്ടിനെ സമനിലയില്‍ പിടിക്കാന്‍ അമേരിക്കയ്ക്ക് സാധിച്ചിരുന്നു. അമേരിക്ക വെയ്ല്‍സിനോടും സമനില വഴങ്ങി. എന്നാല്‍ ഇറാനെ തോല്‍പ്പിച്ച് അവസാന പ്രീ ക്വാര്‍ട്ടറില്‍. ഇറാന്‍, വെയ്ല്‍സിനെ അട്ടിമറിച്ചിരുന്നെങ്കിലും രണ്ട് തോല്‍വികള്‍ പുറത്തേക്കുള്ള വഴി തെളിയിച്ചു.

Finaly brazil and portugal also stunned in qatar world cup
Author
First Published Dec 3, 2022, 11:42 AM IST

ദോഹ: അട്ടിമറികള്‍ ഏറെക്കണ്ട ലോകകപ്പാണ് ഖത്തറിലേത്. ആഫ്രിക്കന്‍ കരുത്തില്‍ ബ്രസീലും പരാജയം രുചിച്ചതോടെ ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മത്സരവും ജയിക്കാന്‍ ഒരു ടീമിനും കഴിഞ്ഞില്ലെന്നുള്ളതാണ് വാസ്തവം. ഗ്രൂപ്പ് എയില്‍ മൂന്നില്‍ രണ്ട് വീതം മത്സരം ജയിച്ച നെതര്‍ലാന്‍ഡ്‌സും സെനഗലും അവസാന പതിനാറില്‍ ഇടം പിടിച്ചു. നെതര്‍ലാന്‍ഡ്‌സ് തോല്‍വി അറഞ്ഞിട്ടില്ലെന്ന് മാത്രം. ഒരു സമനിലയും. ഗ്രൂപ്പ് ബിയിലാകട്ടെ ഇംഗ്ലണ്ടും അമേരിക്കയും നോക്കൗട്ടിലെത്തി. രണ്ട് പേരും പരാജയം രുചിച്ചില്ല. 

എന്നാല്‍ ഇംഗ്ലണ്ടിനെ സമനിലയില്‍ പിടിക്കാന്‍ അമേരിക്കയ്ക്ക് സാധിച്ചിരുന്നു. അമേരിക്ക വെയ്ല്‍സിനോടും സമനില വഴങ്ങി. എന്നാല്‍ ഇറാനെ തോല്‍പ്പിച്ച് അവസാന പ്രീ ക്വാര്‍ട്ടറില്‍. ഇറാന്‍, വെയ്ല്‍സിനെ അട്ടിമറിച്ചിരുന്നെങ്കിലും രണ്ട് തോല്‍വികള്‍ പുറത്തേക്കുള്ള വഴി തെളിയിച്ചു. ഗ്രൂപ്പ് സിയില്‍ നിന്ന് അര്‍ജന്റീനയും പോളണ്ടുമാണ് മുന്നേറിയത്. അര്‍ജന്റീന സൗദിക്ക് മുന്നില്‍ പരാജയയപ്പെട്ടാണ് തുടങ്ങിയത്. എന്നാല്‍ മെക്‌സിക്കോ, പോളണ്ട് എന്നിവരെ തോല്‍പ്പിച്ച മെസിയും സംഘവും ഗ്രൂപ്പ് ചാംപ്യന്മാരായി അടുത്ത റൗണ്ടിലെത്തി.  

ഗ്രൂപ്പ് ഡിയില്‍ നിന്ന് ഫ്രാന്‍സും ഓസ്‌ട്രേലിയയും പതിനാറിലെത്തി. ഫ്രാന്‍സ് പക്ഷേ ടുണീഷ്യക്ക് മുന്നില്‍ മുട്ടുമടക്കി. ഓസ്‌ട്രേലിയ ഫ്രാന്‍സിന് മുന്നിലും വീണു. കറുത്ത കുതിരകളാകുമെന്ന് കരുതപ്പെട്ട ഡെന്‍മാര്‍ക്ക് അവസാന സ്ഥാനത്തായി. ഗ്രൂപ്പ് ഇയില്‍ ചാംപ്യന്മാരായാണ് ജപ്പാന്‍ പ്രീ ക്വാട്ടറിലെത്തുന്നത്. അതും വമ്പന്മാരായ സ്‌പെയ്‌നും ജര്‍മനിയും ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ നിന്ന്. ജപ്പാന്‍, കോസ്റ്റാറിക്കയോട് തോറ്റെങ്കിലും ജര്‍മനിയേയും സ്‌പെയ്‌നിനേയും അട്ടിമറിച്ചു. 

ഗ്രൂപ്പ് എഫില്‍ മൊറോക്കോയും ക്രൊയേഷ്യയും പരാജയം അറിഞ്ഞില്ല. പക്ഷേ സമനിലക്കുരുക്കില്‍പ്പെട്ടു. എന്നാല്‍ മൊറോക്കോ, ബെല്‍ജിയത്തെ അട്ടിമറിക്കുകയുണ്ടായി. ഗ്രൂപ്പ് ജിയില്‍ ബ്രസീലും സ്വിറ്റ്‌സര്‍ലന്‍ഡുമാണ് അടുത്ത റൗണ്ടിലെത്തിയത്. സ്വിറ്റ്‌സര്‍ലന്‍ഡ് ബ്രസീസിനോട് തോറ്റപ്പോപ്പോള്‍ ബ്രസീലിനെ കാമറൂണ്‍ അട്ടിമറിച്ചു. ഗ്രൂപ്പ് എച്ചിലാകട്ടെ പോര്‍ച്ചുഗലും പരാജയം അറിഞ്ഞു. സൗത്ത് കൊറിയയോട്. അവരാകട്ടെ ഘാനയ്ക്ക് മുന്നിലും പരാജയം സമ്മതിച്ചു

9 പോയിന്റെന്ന മാന്ത്രിക സംഖ്യയിലേക്കെത്താന്‍ ആര്‍ക്കുമായില്ല. ഗ്രൂപ്പ് ഘട്ടം കഴിയുമ്പോള്‍ അജയ്യരായി ആരുമില്ലെന്നതാണ് ഖത്തര്‍ നല്‍കുന്ന പാഠം.

ഖത്തര്‍ ലോകകപ്പ്: പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പായി, ടീമുകളും എതിരാളികളും സമയവും ഇങ്ങനെ

Follow Us:
Download App:
  • android
  • ios