Asianet News MalayalamAsianet News Malayalam

ബാഴ്‌സലോണ മുന്നില്‍; അഗ്യൂറോയെ സ്വന്തമാക്കാന്‍ അഞ്ച് ടീമുകള്‍ രംഗത്ത്

മാഞ്ചസ്റ്റര്‍ സിറ്റിയുടെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനായ സെര്‍ജിയോ അഗ്യൂറോ നീണ്ട പത്തുവര്‍ഷത്തിന് ശേഷമാണ് ക്ലബിന്റെ പടിയിറങ്ങുന്നത്. 

 

Five clubs include barcelona behind sergion aguero
Author
Manchester, First Published Apr 2, 2021, 12:59 PM IST

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സിറ്റി വിടുകയാണെന്ന് പ്രഖ്യാപിച്ച സെര്‍ജിയോ അഗ്യൂറോയെ സ്വന്തമാക്കാന്‍ വമ്പന്‍ ക്ലബുകള്‍ രംഗത്ത്. ബാഴ്‌സലോണയടക്കം അഞ്ച് ടീമുകളാണ് അഗ്യൂറോയ്ക്കായി അണിയറനീക്കം നടത്തുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനായ സെര്‍ജിയോ അഗ്യൂറോ നീണ്ട പത്തുവര്‍ഷത്തിന് ശേഷമാണ് ക്ലബിന്റെ പടിയിറങ്ങുന്നത്. 

സിറ്റി വിട്ടാലും അഗ്യൂറോ പ്രീമിയര്‍ ലീഗില്‍തന്നെ തുടരാനുള്ള സാധ്യതയേറെ. മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചെല്‍സിയും അര്‍ജന്റൈന്‍ താരത്തിനായി ശക്തമായി രംഗത്തെത്തിക്കഴിഞ്ഞു. ഈ സീസണോടെ കരാര്‍ അവസാനിക്കുന്ന സ്‌ട്രൈക്കര്‍ എഡിന്‍സന്‍ കവാനിക്ക് പകരമാണ് യുണൈറ്റഡ് അഗ്യൂറോയെ പരിഗണിക്കുന്നത്. അതേസമയം മുന്നേറ്റനിര കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ചെല്‍സിയുടെ ലക്ഷ്യം. പ്രീമിയര്‍ ലീഗിലെ മത്സരപരിചയമാണ് യുണൈറ്റഡും ചെല്‍സിയും അഗ്യൂറോയില്‍ കാണുന്ന പ്രധാനകാര്യം. 

ബാഴ്‌സലോണ, ഇന്റര്‍ മിലാന്‍, പിസ്ജി ക്ലബുകളും അഗ്യൂറോയെ ഒപ്പം കൂട്ടാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ലൂയിസ് സുവരാസ് ടീം വിട്ട ഒഴിവിലേക്കാണ് ബാഴ്‌സലോണ അഗ്യൂറോയെ നോട്ടമിട്ടിരിക്കുന്നത്. മാത്രമല്ല, അഗ്യൂറോ എത്തിയാല്‍ നായകന്‍ ലിയോണല്‍ മെസി ക്ലബുമായുള്ള കരാര്‍ പുതുക്കുമെന്നും മാനേജ്‌മെന്റ് വിശ്വസിക്കുന്നു. 

പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ വിദേശതാരമാണ് സെര്‍ജിയോ അഗ്യൂറോ. 384 മത്സരങ്ങളില്‍ 257 ഗോളുകളാണ് സ്വന്തമാക്കിയത്.

Follow Us:
Download App:
  • android
  • ios