തിരുവനന്തപുരം: ഇന്ത്യയിലെ ഫുട്‌ബോള്‍ ആരാധകരെ സംബന്ധിച്ചിടത്തോളം നിരാശയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായിട്ട്. ഈ മാസം 14ന് ആരംഭിച്ച കോപ്പ് അമേരിക്കയ്ക്ക് ഇന്ത്യയില്‍ സംപ്രേക്ഷണമില്ലെന്നുള്ളത് തന്നെ അതിലെ കാര്യം. ഇതോടെ അര്‍ജന്റീനയും ബ്രസീലും കളിക്കുന്ന ടൂര്‍ണമെന്റ് ഫുട്‌ബോള്‍ ആരാധകര്‍ക്ക് കാണാന്‍ കഴിയാത്ത് സാഹചര്യമില്ല.

എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു ഒരു ഫാക്‌സ് സന്ദേശമയച്ചിരിക്കുകയാണ് കോഴിക്കോട്ടെ ഒരു കൂട്ടം ഫുട്ബോള്‍ പ്രേമികള്‍. കോപ്പ അമേരിക്ക ടൂര്‍ണമെന്റ് കാണാന്‍ ഒരു വഴിയില്ലെന്നും എത്രയും പെട്ടന്ന് ഈ പ്രശ്‌നത്തില്‍ ഇടപെടണമെന്നും ഇന്ത്യയില്‍ സംപ്രേക്ഷണം ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കണമെന്നും കത്തില്‍ പറയുന്നു. ട്വീറ്റ് കാണാം.

കോപ്പയുടെ തത്സമയ സംപ്രേഷണത്തില്‍ ആദ്യം താല്‍പര്യം പ്രകടിപ്പിച്ച സ്റ്റാര്‍ സ്‌പോര്‍ട്‌സ് ലോകകപ്പ് ക്രിക്കറ്റ് നടക്കുന്നതിനാല്‍ പിന്‍മാറുകയായിരുന്നു. സോണി സ്‌പോര്‍ട്‌സ് ആകട്ടെ സംപ്രേക്ഷണ അവകാശം ലഭിക്കാന്‍ ഉയര്‍ന്ന തുക മുടക്കാനും സന്നദ്ധരായില്ല.