കേരള വനിത ടീം മുൻ താരം കൂടിയായ ഫൈസിയ വനിത പരിശീലകർക്കിടയിൽ പ്രശസ്തയാണ്. 

കോഴിക്കോട്: പ്രശസ്‌തഫുട്ബോൾ പരിശീലക ഫൗസിയ മാമ്പറ്റ അന്തരിച്ചു. ഖബറടക്കം 11:30ന് കോഴിക്കോട് ഈസ്റ്റ് വെള്ളിമാട്കുന്ന് ജുമ മസ്ജിദ് ഖബറിസ്ഥാനിൽ. കേരള വനിത ഫുട്ബോള്‍ ടീം മുൻതാരം കൂടിയായ ഫൗസിയ നടക്കാവ് ഗേള്‍സ് ഹൈസ്‌കൂളിലെ പരിശീലകയായിരുന്നു. 

ഫുട്ബോളിന് പുറമെ, ഹാന്‍ഡ്‌ബോള്‍, ഹോക്കി, വോളിബോള്‍ തുടങ്ങിയ ഇനങ്ങളിലും ഫൗസിയ മാമ്പറ്റ മികവ് കാട്ടി.