Asianet News MalayalamAsianet News Malayalam

'ട്രൗസറിട്ട് കളിക്കാൻ പാടില്ലെന്ന് ചിലര്‍ പറയുന്നു'; കളി മാത്രം നോക്കൂ, വേറൊന്നും നോക്കാതിരിക്കൂ എന്ന് മുനീർ

ആരെങ്കിലും നടത്തുന്ന പ്രഭാഷണം മുസ്ലീം സമുദായത്തിന്‍റെ തലയിൽ കെട്ടി വയ്ക്കരുത്. ഓരോരുത്തർക്കും വ്യക്തിപരമായ അഭിപ്രായം ഉണ്ട്. അത് സമുദായത്തിന്‍റെ അഭിപ്രായമായി പ്രതിഫലിപ്പിക്കേണ്ട.

football intoxication samastha instruction m k muneer response
Author
First Published Nov 26, 2022, 3:32 PM IST

മലപ്പുറം: ആരോ നടത്തിയ പ്രസ്താവനകൾ മുസ്ലീം സമുദായത്തിന്‍റെ തലയിൽ കെട്ടി വയ്ക്കരുതെന്ന് മുസ്ലീം ലീഗ് നേതാവ് എം കെ മുനീര്‍.  ആ ചർച്ചകൾ ഗുണകരമാകില്ല. ആരെങ്കിലും നടത്തുന്ന പ്രഭാഷണം മുസ്ലീം സമുദായത്തിന്‍റെ തലയിൽ കെട്ടി വയ്ക്കരുത്. ഓരോരുത്തർക്കും വ്യക്തിപരമായ അഭിപ്രായം ഉണ്ട്. അത് സമുദായത്തിന്‍റെ അഭിപ്രായമായി പ്രതിഫലിപ്പിക്കേണ്ട.

ട്രൗസർ ഇട്ട് കളിക്കാൻ പാടില്ല എന്ന് ചിലർ പറയുന്നു. കളി മാത്രം നോക്കുക, വേറൊന്നും നോക്കാതിരിക്കാൻ ശ്രമിക്കുക. എംഎസ്എഫ് പ്രവർത്തകർക്ക് നൽകിയ സ്വീകരണ പ്രസംഗത്തിലായിരുന്നു മുനീറിന്‍റെ പ്രതികരണം. ഫുട്ബോള്‍ ലോകകപ്പ് സംബന്ധിച്ച് ഫുട്ബോൾ ലഹരി ആകരുതെന്നും താരാരാധന അതിരു കടക്കരുതെന്നുമുള്ള സമസ്തയുടെ ഖുത്വബാ കമ്മിറ്റി നിർദ്ദേശം വലിയ വിവാദമാകുന്ന പശ്ചാത്തലത്തിലാണ് മുനീറിന്‍റെ പ്രതികരണം.

ലോകകപ്പ് തുടങ്ങിയതോടെ വിശ്വാസികൾ നമസ്കാരം ഉപേക്ഷിക്കുന്നത് ശ്രദ്ധയിൽപ്പെട്ടുവെന്ന് നാസർ ഫൈസി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ''സ്പോട്സ് മാൻ സ്പിരിറ്റോട് കൂടി ഫുട്ബോളിനെ കാണുന്നതിന് പകരം താരരാധനക്കും അന്യദേശത്തെ ദേശീയ പതാകയെ നമ്മുടെ ദേശത്തെ പതാകയേക്കാൾ സ്നേഹിക്കപ്പെടുന്ന സ്ഥിതിയിലേക്കുമെത്തുകയാണ്. സാമ്പത്തികമായി വളരെ ദുരിതമനുഭവിക്കുന്ന കാലത്ത് നിത്യ ഭക്ഷണത്തിന് മനുഷ്യൻ പ്രയാസപ്പെടുമ്പോൾ വമ്പിച്ച പണത്തിന് താരങ്ങളുടെ കട്ടൌട്ടുകൾ ഉയർത്തുന്നത് ഇന്ന് ചെറുപ്പക്കാർക്കിടയിൽ വ്യാപകമാണ്.

കുട്ടികളുടെ പഠനം തടസപ്പെടാൻ അമിതാരാധന കാരണമാകുന്നു. പള്ളികളിൽ പ്രാർത്ഥനക്ക് വേണ്ടി വരേണ്ട സമയത്ത് കളികാണാൻ വേണ്ടി അർദ്ധരാത്രിയിൽ കളികാണുന്ന സ്ഥിതിയാണ്. പ്രാർത്ഥന തടസപ്പെടരുത്. പോർച്ചുഗൽ അധിനിവേശം നടത്തിയവരാണ്. സിനിമ, സ്പോർട്സ്, രാഷ്ട്രീയ മേഖലകളിലെ ആളുകളെ ആരാധിക്കരുത്''. മുൻ ലോകകപ്പുകളിലും പള്ളികളിൽ ഇതേ കാര്യം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സമസ്തയുടെ നിലപാട് അവരുടേത് മാത്രമാണെന്ന് മുസ്ലീം ലീഗ് നേതാവ് പി എം എ സലാം വ്യക്തമാക്കി. നമ്മളെല്ലാം ഫുട്ബോൾ കാണുന്നവരാണ്. ലീഗിലുള്ള പലർക്കും ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായമുണ്ടാകും. ഓരോരുത്തർക്കും ഓരോ അഭിപ്രായങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

കളമശ്ശേരി പൊലീസ് വേറെ ലെവല്‍; മെസി-സിആര്‍7-നെയ്‌മര്‍ കട്ടൗട്ടുകളുമായി ലഹരിവിരുദ്ധ ക്യാംപയിന്‍

Follow Us:
Download App:
  • android
  • ios