മുന്‍ കേരള ഫുട്‌ബോള്‍ കെ വി ഉസ്മാന്‍ (74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വീട്ടില്‍വച്ചായിരുന്നു ഡെംമ്പോ ഉസ്മാന്‍ എന്നറിയപ്പെടുന്ന മുന്‍ സന്തോഷ് ട്രോഫി താരത്തിന്റെ അന്ത്യം.

കോഴിക്കോട്: മുന്‍ കേരള ഫുട്‌ബോള്‍ കെ വി ഉസ്മാന്‍ (74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വീട്ടില്‍വച്ചായിരുന്നു ഡെംമ്പോ ഉസ്മാന്‍ എന്നറിയപ്പെടുന്ന മുന്‍ സന്തോഷ് ട്രോഫി താരത്തിന്റെ അന്ത്യം. 1973 ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ ടീമില്‍ സ്റ്റോപ്പര്‍ബാക്കായിരുന്നു ഉസ്മാന്‍. 

ഡെംപോ ഗോവയില്‍ തിളങ്ങിയ ഉസ്മാന്‍ ടൈറ്റാനിയം, പ്രിമിയര്‍ ടയേഴ്സ്, ഫാക്ട് ടീമുകളിലും കളിച്ചിട്ടുണ്ട്. ഡെംമ്പോയ്ക്കായി പുറത്തെടുത്ത മികച്ച പ്രകടനമാണ് ഡെംമ്പോ ഉസ്മാന്‍ പേര് ചാര്‍ത്തികൊടുത്തത്. 1968 ലാണ് ഉസ്മാന്‍കോയ ആദ്യമായി സന്തോഷ് ട്രോഫി കളിച്ചത്. കോഴിക്കോട് എവിഎം അക്കാദമിയിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. 

ഒരുകാലത്ത് മലബാറിലെ അറിയപ്പെടുന്ന സെവന്‍സ് ഫുട്‌ബോള്‍ താരം കൂടിയായിരുന്നു ഉസ്മാന്‍കോയ.