Asianet News MalayalamAsianet News Malayalam

മുന്‍ കേരള പൊലീസ് താരം ലിസ്റ്റണ്‍ അന്തരിച്ചു

തൃശൂര്‍ അളഗപ്പ നഗര്‍ സ്വദേശിയായ ലിസ്റ്റണ്‍ കേരള പൊലീസ് ഫുട്‌ബോളിന്റെ സുവര്‍ണകാലത്തെ പ്രധാന താരങ്ങളില്‍ ഒരാളായിരുന്നു.
 

Former Kerala Police player Liston Passes away
Author
Thrissur, First Published Mar 13, 2021, 10:56 AM IST

തൃശൂര്‍: മുന്‍ കേരള പൊലിസ് ഫുട്‌ബോള്‍ താരം സി എ ലിസ്റ്റണ്‍ (54) അന്തരിച്ചു. കേരള പൊലിസില്‍ അസിസ്റ്റന്റ് കമാന്‍ഡന്റായിരുന്ന ലിസ്റ്റണിന്റെ അന്ത്യം തൃശൂരില്‍ വച്ചായിരുന്നു. തൃശൂര്‍ അളഗപ്പ നഗര്‍ സ്വദേശിയായ ലിസ്റ്റണ്‍ കേരള പൊലീസ് ഫുട്‌ബോളിന്റെ സുവര്‍ണകാലത്തെ പ്രധാന താരങ്ങളില്‍ ഒരാളായിരുന്നു. കണ്ണൂര്‍ ഫെഡറേഷന്‍ കപ്പില്‍ പൊലീസ് ടീം ജേതാക്കളാവുമ്പോള്‍ ഗോള്‍ നേടിയത് ലിസ്റ്റണായിരുന്നു. പിന്നാലെ ഇന്ത്യയുടെ ജൂനിയര്‍ ടീമിന് വേണ്ടിയും ലിസ്റ്റണ്‍ കളിച്ചു.

ഫുട്‌ബോള്‍ താരമായിരുന്ന അച്ഛന്‍ സി ഡി ആന്റണിയുടെ കീഴിലാണ് ആദ്യമായി പരിശീലിക്കുന്നത്. എന്നാാല്‍ യഥാര്‍ത്ഥ കഴിവ് പുറത്തുവന്നത് തൃശൂരില്‍ ടി കെ ചാത്തുണ്ണിയുടെ നേതൃത്വത്തില്‍ നടന്ന ത്രിദിന ഫുട്‌ബോള്‍ ക്യാംപിലാണ്. അന്ന് ഐ എം വിജയനും ക്യാംപിലുണ്ടായിരുന്നു. പിന്നാലെ ജില്ല ജൂനിയര്‍ ടീമിലും അദ്ദേഹം ഇടം കണ്ടെത്തി. കൊളേജ പഠനകാലത്ത് കേരള വര്‍മയ്ക്ക് വേണ്ടി കളിച്ച അദ്ദേഹം 1985ല്‍ യൂണിവേഴ്‌സിറ്റി ടീമില്‍ അംഗമായി. അശുതോഷ് മുഖര്‍ജി ടൂര്‍ണമെന്റില്‍ യൂണിവേഴ്‌സിറ്റി ടീമിന്റെ സ്‌ട്രൈക്കറായിരുന്നു ലിസ്റ്റണ്‍. 

1988ല്‍ കേരളം ഫൈനലില്‍ പ്രവേശിച്ച സന്തോഷ് ട്രോഫിയില്‍ ടീമിന്റെ പ്രധാന സ്‌ട്രൈക്കറായിരുന്നു ലിസ്റ്റണ്‍. പിന്നീട് ഗോവയില്‍ നടന്ന സന്തോഷ് ട്രോഫിയിലും ലിസ്റ്റണുണ്ടായിരുന്നു. ഇതിനിടെ ഇന്ത്യയുടെ അണ്ടര്‍ 22 ടീമില്‍ മാല ദ്വീപിനെതിരെ കളിച്ചു. ഇതേ ടീം നാഗ്ജി ട്രോഫിയില്‍ കളിച്ചപ്പോള്‍ മോഹന്‍ ബഗാനെതിരായ മത്സരത്തില്‍ ഗോള്‍ നേടിയതും ലിസ്റ്റണായിരുന്നു. 

അതേവര്‍ഷം കേരള പൊലീസ് ടീമിലെത്തിയ ലിസ്റ്റണിന് കൂട്ടായി വിജയന്‍, കെ ടി ചാക്കോ, ഷറഫലി, തോബിയാസ്, പാപ്പച്ചന്‍ എന്നിവരെല്ലമുണ്ടായിരുന്നു. കണ്ണൂരില്‍ നടന്ന ഫെഡറേഷന്‍ കപ്പ് മഹീന്ദ്ര യുനൈറ്റഡിനെതിരായ ഫൈനലില്‍ ഗോള്‍ നേടിയതും ലിസ്റ്റണായിരുന്നു.

Follow Us:
Download App:
  • android
  • ios