കൊച്ചി: ഫോര്‍ട്ട്കൊച്ചിയിൽ നടന്ന സംസ്ഥാന സബ്‍ജൂനിയര്‍ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ ശ്രദ്ധാ കേന്ദ്രമായി കുഞ്ഞ് മെസ്സി. ഫുട്ബോളിനെ ജീവനു തുല്യം സ്നേഹിച്ചിരുന്ന ബൈജുവിന് മകൻ ജനിച്ചപ്പോൾ എന്തു പേരിടണമെന്നതിനെകുറിച്ച് ഒരു സംശയവുമുണ്ടായിരുന്നില്ല. യുകെജി വിദ്യാര്‍ത്ഥിയായ ലയണൽ മെസ്സി ചേട്ടൻമാരെ വെല്ലുന്ന പ്രകടനത്തിലൂടെ ഈ പേരിന് അര്‍ഹനാണെന്ന് തെളിയിച്ച് കഴിഞ്ഞു.

മൂന്നാം വയസു മുതൽ കൊച്ചിയിലെ സ്റ്റേറ്റ് ഫുട്ബോൾ ക്ലബ് അക്കാദമിയിൽ പരിശീലനം നടത്തുന്ന ഈ മിടുക്കൻ ഇപ്പോൾ ഫോര്‍ട്ട്കൊച്ചിക്കാരുടെ ലിറ്റിൽ മെസ്സിയാണ്. എല്ലാത്തിനും പ്രചോദനമായി അച്ചൻ ബൈജുവും ഒപ്പമുണ്ട്.

മെസിയെപ്പോലെ ലോകം അറിയുന്ന ഫുട്ബോൾ താരമാകാനുള്ള പരിശ്രമത്തിലാണ് കൊച്ചിക്കാരൻ കൊച്ച് മെസ്സി.

കഴിഞ്ഞ റഷ്യൻ ലോകകപ്പ് സമയത്ത് ലയണല്‍ മെസ്സി ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലടക്കം ഇടം പിടിച്ചയാളാണ് ഫോര്‍ട്ട് കൊച്ചിയിലെ അഞ്ചുവയസ്സുകാരനായ ഈ കുഞ്ഞു മെസ്സി.