പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തില്‍ റെനസ് ആറു ഗോളുകള്‍ നേടിയപ്പോള്‍ ഒരു ഗോള്‍ പാഴാക്കിയ പിഎസ്ജി തോല്‍വി ഏറ്റുവാങ്ങി.

പാരിസ്: ഫ്രഞ്ച് കപ്പ് ഫൈനലില്‍ കരുത്തരായ പിഎസ്ജിയെ അട്ടിമറിച്ച് റെനസിന് കിരീടം. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് പിന്നിലായിരുന്ന റെനസ് രണ്ടാം പകുതിയില്‍ ഗോളുകള്‍ തിരിച്ചടിച്ച് പിഎസ്ജിയെ ഞെട്ടിച്ചു. എക്‌സ്‌ട്രാ ടൈമിലേക്ക് നീങ്ങിയ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടാണ് വിജയികളെ തീരുമാനിച്ചത്. 

പിഎസ്‌ജിക്ക് 13-ാം മിനുറ്റില്‍ ഡാനി ആല്‍വസും 21-ാം മിനുറ്റില്‍ നെയ്‌മറും വ്യക്തമായ ലീഡ് സമ്മാനിച്ചു. എന്നാല്‍ കിംബെബെയുടെ ഓണ്‍ ഗോള്‍ 40-ാം മിനുറ്റില്‍ പിഎസ്ജിക്ക് ആദ്യ തലവേദനയായി. പിന്നാലെ 66-ാം മിനുറ്റില്‍ എഡ്‌സണിന്‍റെ ഗോളില്‍ റെനസ് സമനിലപിടിക്കുകയായിരുന്നു. എക്‌സ്‌ട്രാ ടൈമില്‍ 118-ാം മിനുറ്റില്‍ എംബാപ്പേ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് പിഎസ്‌ജിക്ക് തിരിച്ചടിയായി.

പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തില്‍ റെനസ് ആറു ഗോളുകള്‍ നേടിയപ്പോള്‍ ഒരു ഗോള്‍ പാഴാക്കിയ പിഎസ്ജി തോല്‍വി ഏറ്റുവാങ്ങി.