Asianet News MalayalamAsianet News Malayalam

എല്ലാം എമി മാര്‍ട്ടിനെസ് കാരണം! പെനാല്‍റ്റി നിയമങ്ങളെ ക്രൂരമായി പരിഹസിച്ച് ഫ്രഞ്ച് ഗോള്‍ കീപ്പര്‍ മൈഗ്നന്‍

വിമര്‍ശനമുയര്‍ന്നതോടെ അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷന്‍ പെനാല്‍റ്റി നിയമങ്ങളില്‍ ചില മാറ്റം കൊണ്ടുവരാന്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം പെനാല്‍റ്റി നിയമങ്ങളില്‍ ചില പരിഷ്‌കാരങ്ങള്‍ നടപ്പാക്കി. ഗോള്‍ കീപ്പര്‍മാര്‍ക്ക് അത്ര സുഖിക്കുന്നതല്ല ഈ പരിഷ്‌കാരങ്ങള്‍.

french goal keeper Mike Maignan criticize new penalty rules saa
Author
First Published Mar 28, 2023, 9:24 AM IST

സൂറിച്ച്: ഖത്തര്‍ ലോകകപ്പില്‍  അര്‍ജന്റീനയ്ക്ക് കിരീടം സമ്മാനിച്ചത് ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിന്റെ മിന്നുന്ന പ്രകടനം കൂടിയായിരുന്നു. ക്വാര്‍ട്ടറിലേയും ഫൈനലിലേയും പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എമി രക്ഷകനാവുകയായിരുന്നു. പെനാല്‍റ്റി കിക്കെടുക്കുന്ന എതിരാളിയെ പ്രകോപിപ്പിച്ചും ശ്രദ്ധ തെറ്റിച്ചുമൊക്കെയായിരുന്നു എമി കളം പിടിച്ചത്. കഴിഞ്ഞ കോപ്പ അമേരിക്കയിലും കണ്ടു എമിയുടെ ഇത്തരം വികൃതികള്‍. എമി മാത്രമല്ല പല ഗോള്‍ കീപ്പര്‍മാരും ഇതുപോലെ എതിരാളി ക്ക് മേല്‍ മേധാവിത്വം നേടാന്‍ ഇങ്ങനെ പലതും ചെയ്യാറുണ്ട്. 

എന്നാല്‍ ഇതില്‍ വിമര്‍ശനമുയര്‍ന്നതോടെ അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷന്‍ പെനാല്‍റ്റി നിയമങ്ങളില്‍ ചില മാറ്റം കൊണ്ടുവരാന്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം പെനാല്‍റ്റി നിയമങ്ങളില്‍ ചില പരിഷ്‌കാരങ്ങള്‍ നടപ്പാക്കി. ഗോള്‍ കീപ്പര്‍മാര്‍ക്ക് അത്ര സുഖിക്കുന്നതല്ല ഈ പരിഷ്‌കാരങ്ങള്‍. പെനാല്‍റ്റി എടുക്കുമ്പോള്‍ താരത്തിന്റെ ശ്രദ്ധ തെറ്റിക്കാന്‍ പാടില്ല. കിക്ക് എടുക്കുന്നത് വൈകിപ്പിക്കാനോ ഗോള്‍ പോസ്റ്റില്‍ ടച്ച് ചെയ്യാനോ പാടില്ല. തുടങ്ങിയവയാണ് പുതിയ മാറ്റങ്ങള്‍. പല അന്താരാഷ്ട്ര മാധ്യമങ്ങളും ഇതിനെ എമിലിയാനോ മാര്‍ട്ടിനസ് വിരുദ്ധ നിയമങ്ങള്‍ എന്ന് പോലുമാണ് വിശേഷിപ്പിച്ചത്.

ഇപ്പോള്‍ നിയമ മാറ്റങ്ങളെ പരിസഹിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഫ്രഞ്ച് ഗോള്‍കീപ്പര്‍ മൈക്ക് മൈഗ്‌നന്‍. ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സ്, അര്‍ജന്റീനയോട് തോല്‍ക്കുമ്പോള്‍ ടീമിലുണ്ടായിരുന്നു മൈഗ്നന്‍. ഇപ്പോഴത്തെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പറും മൈഗ്നന്‍ തന്നെ. പെനാല്‍റ്റി എടുക്കുമ്പോള്‍ ഗോള്‍ കീപ്പര്‍ പുറം തിരിഞ്ഞ് നില്‍ക്കാമെന്നാണ് മൈഗ്നന്‍ പരിഹാസത്തോടെ പറയുന്നത്. ഇനി സേവ് ചെയ്താല്‍ എതിര്‍ ടീമിന് ഇന്‍ ഡയറക്ട് ഫ്രീ കിക്ക് അനുവദിക്കണം. എന്നിങ്ങനെയൊക്കെയാണ് ട്വിറ്ററിലൂടെയുള്ള മൈഗ്‌നന്റെ പരിഹാസം.

നേരത്തെ പെനാല്‍റ്റി നിയമത്തിലെ പരിഷ്‌കാരം സംബന്ധിച്ച് എമിലിയാനോ മാര്‍ട്ടിനസിനോട് അഭിപ്രായം തേടിയപ്പോള്‍ തനിക്ക് തടുത്തിടേണ്ട പെനാല്‍റ്റി തടഞ്ഞു കഴിഞ്ഞുവെന്നും ഇനി എന്തെങ്കിലും ആയിക്കോട്ടെയെന്നായിരുന്നു മറുപടി. നിയമം വന്ന ശേഷമുള്ള എമിയുടെ മറുപടിക്കായി കാത്തിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍.

അഫ്ഗാനെതിരെ നാണക്കേടിന്റെ ഭാരം കുറച്ച് പാക്കിസ്താന്‍! അവസാന ടി20യില്‍ ആശ്വാസിക്കാന്‍ ഒരുജയം

Follow Us:
Download App:
  • android
  • ios