ഗാരെത് ബെയ്ലിനോടുള്ള നീരസം വ്യക്തമാക്കി സിദാന്‍. ബെയ്ലിനെ ഒരു കാര്യവും ബോധ്യപ്പെടുത്തേണ്ട ആവശ്യം തനിക്കില്ലെന്ന് റയല്‍ മാഡ്രിഡ് പരിശീലകന്‍ തുറന്നടിച്ചു.

മാഡ്രിഡ്: ഗാരെത് ബെയ്ലിനോടുള്ള നീരസം വ്യക്തമാക്കി സിദാന്‍. ബെയ്ലിനെ ഒരു കാര്യവും ബോധ്യപ്പെടുത്തേണ്ട ആവശ്യം തനിക്കില്ലെന്ന് റയല്‍ മാഡ്രിഡ് പരിശീലകന്‍ തുറന്നടിച്ചു. ചൈനീസ് ലീഗിലേക്ക് മാറാനുള്ള നീക്കം ബെയ്ല്‍ പുനരാരംഭിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് സിദാന്റെ പ്രതികരണം.

ബെയ്ലിനെ സന്തോഷിപ്പിക്കാനായി ഉടന്‍ ടീമിലേക്ക് തിരിച്ചുവിളിക്കേണ്ട കാര്യമില്ല. ബെയ്ല്‍ പരിശീലനം പുനരാരംഭിച്ചതൊള്ളൂവെന്നും ടീമിലേക്ക് എത്താന്‍ കാത്തിരിക്കണമെന്നും സിദാന്‍ കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ അഞ്ചിന് ശേഷം ബെയ്ല്‍ റയലിനായി കളിച്ചിട്ടില്ല. 

ഏജന്റുമായി ക്ലബ്മാറ്റത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബെയ്ല്‍ കഴിഞ്ഞ ദിവസം ലണ്ടനിലേക്ക് പോയിരുന്നു. അതിനിടെ ബെയ്ലും സിദാനും തമ്മിലെ ഭിന്നത പരിഹരിക്കണമെന്ന് റയല്‍ മാഡ്രിഡ് ബോര്‍ഡ് ആവശ്യപ്പെട്ടതായി സൂചനയുണ്ട്.