മത്സരം കാണാനായി സ്റ്റേഡിയത്തിലെത്തിയ ജര്‍മന്‍ മന്ത്രി നാന്‍സി ഫേയ്സര്‍ മഴവില്‍ ആംബാന്‍ഡ് ധരിച്ചാണ് സ്റ്റേഡിയത്തിലിരുന്നത്. മത്സരത്തിനിടെ ജര്‍മന്‍ നായകനും ഗോള്‍ കീപ്പറുമായ മാന്യൂവല്‍ ന്യൂയര്‍ ധരിച്ച ആംബാന്‍ഡ് റഫറി പരിശോധിച്ചിരുന്നു. ജര്‍മന്‍ കളിക്കാരുടെ നടപടിയില്‍ ഫിഫ അച്ചടക്ക നടപടിയെടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
ദോഹ: ഫിഫ ലോകകപ്പില്‍ ജപ്പാനെതിരായ മത്സരത്തിനിറങ്ങും മുമ്പ് വായ് മൂടി ജര്‍മന്‍ കളിക്കാരുടെ പ്രതിഷേധം. മത്സരത്തിന് മുന്നോടിയായുള്ള ഫോട്ടോ ഷൂട്ടിനിടെയാണ് ജര്‍മന്‍ കളിക്കാര്‍ വായ് പൊത്തി പ്രതിഷേധിച്ചത്. ഇതൊരു രാഷ്ട്രീയ പ്രഖ്യാപനമല്ല, എന്നാല്‍ മനുഷ്യാവകാശങ്ങള്‍ അനുവദിക്കാതിരിക്കാന്‍ സമ്മതിക്കില്ല.മനുഷ്യാവകാശങ്ങള്‍ എല്ലാവര്‍ക്കും വേണ്ടതാണ്. എന്നാല്‍ ഇവിടെ അതല്ല നടന്നത്. അതിനാല്‍ തന്നെ ഈ സന്ദേശവും പ്രതിഷേധവും ഞങ്ങള്‍ക്ക് പ്രധാനപ്പെട്ടതാണ്. ഞങ്ങള്‍ക്ക് ആംബാന്‍ഡ് നിഷധിച്ച നടപടി ഞങ്ങളുടെ വായ് മൂടിക്കെട്ടിയപോലെയാണ്. അതിനാല്‍ തന്നെ ഞങ്ങള്‍ ഞങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു എന്നായിരുന്നു മത്സരത്തിന് തൊട്ടു മുമ്പ് ജര്‍മന്‍ ടീം ട്വിറ്ററില്‍ കുറിച്ചത്.

മത്സരം കാണാനായി സ്റ്റേഡിയത്തിലെത്തിയ ജര്‍മന്‍ മന്ത്രി നാന്‍സി ഫേയ്സര്‍ മഴവില്‍ ആംബാന്‍ഡ് ധരിച്ചാണ് സ്റ്റേഡിയത്തിലിരുന്നത്. മത്സരത്തിനിടെ ജര്‍മന്‍ നായകനും ഗോള്‍ കീപ്പറുമായ മാന്യൂവല്‍ ന്യൂയര്‍ ധരിച്ച ആംബാന്‍ഡ് റഫറി പരിശോധിച്ചിരുന്നു. ജര്‍മന്‍ കളിക്കാരുടെ നടപടിയില്‍ ഫിഫ അച്ചടക്ക നടപടിയെടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

വണ്‍ ലവ് ക്യാംപെയിനിന്‍റെ ഭാഗമായി മഴവില്‍ ആംബാന്‍ഡ് ധരിച്ച് കളിക്കാനിറങ്ങാന്‍ തീരുമാനിച്ച ടീമുകള്‍ ഫിഫ കണ്ണുരുട്ടിയതോടെ പിന്‍മാറിയിരുന്നു. ജര്‍മനി, ഇംഗ്ലണ്ട് തുടങ്ങിയ ഏഴോളം ടീമുളാണ് ലോകകപ്പില്‍ മഴവില്‍ ആംബാന്‍ഡ് ധരിച്ചിറങ്ങാന്‍ തീരുമാനിച്ചത്. എല്‍ ജി ബി ടി ക്യു പ്ലസ് വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവരെ പിന്തുണക്കാനുമായിട്ടാണ് വണ്‍ ലവ് ക്യാംപെയ്ന്‍ ടീമുകള്‍ ഏറ്റെടുത്തത്.
ജര്‍മന്‍ ടാങ്കുകള്‍ക്ക് മീതെ ജപ്പാന്‍റെ ഇരട്ട മിസൈല്‍; ഫിഫ ലോകകപ്പില്‍ അടുത്ത അട്ടിമറി
നേരത്തെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമുകളും അവരുടെ ക്ലബ്ബ് ലോഗോ മഴവില്‍ നിറമാക്കി വണ്‍ ലവ് ക്യാംപെയിന്‍ പങ്കാളികളായിരുന്നു. മഴവില്‍ നിറത്തിലുള്ള ഹൃദയചിഹ്നത്തില്‍ 1 എന്നെഴുതിയ ആംബാന്‍ഡാണ് ക്യാംപെയിനിന്‍റെ ഭാഗമായി ക്യാപ്റ്റന്‍മാര്‍ ധരിക്കാനിരുന്നത്. ഇറാനില്‍ നടക്കുന്ന സ്വാതന്ത്ര്യ പ്രതിഷേധങ്ങള്‍ക്ക് പിന്തുണ അറിയിച്ച് ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുന്നോടിയായി ദേശീയ ഗാനം ആലപിക്കുമ്പോള്‍ ഇറാന്‍ കളിക്കാര്‍ നിശബ്ദരായി നിന്ന് പ്രതിഷേധിച്ചിരുന്നു.
