കെയ്‌നിനെതിരെ താൻ മന്ത്രവാദം നടത്തിയെന്നും അതിനാൽ ഗോൾ നേടാനായില്ലെന്നും ഒരു ഘാനക്കാരനായ ദുർമന്ത്രവാദി അവകാശപ്പെട്ടു. ഈ സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തു. Ghana witch doctor behind Ronaldo ‘curse’ claims and Harry Kane’s goalless night: Who is Nana Kwaku Bonsam?

ബോസ്റ്റൺ: ഗ്രൂപ് എല്ലിലെ നിർണായക മത്സരത്തിൽ ഘാനയോട് ഏറ്റുവാങ്ങിയ സമനിലയിയുടെ ഞെട്ടലിലാണ് ഇംഗ്ലണ്ട്. ആദ്യ കളിയിൽ വമ്പന്മാരായ ക്രൊയേഷ്യയെ വലിയ മാർജിനിൽ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ഇംഗ്ലണ്ടിനെ ഗോൾ രഹിത സമനിലയിലാണ് ഘാന തളച്ചത്. കളിയിൽ കൃത്യമായ ആധിപത്യം സ്ഥാപിക്കാൻ കഴിയാതെ പോയതും മുന്നേറ്റത്തിൽ വരുത്തിയ പിഴവുകളും ഇംഗ്ലണ്ടിന് വിനയായി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പത്തൊൻപത് ഷോട്ടുകൾ ഘാനയുടെ ഗോൾ മുഖത്തേക്ക് ഇംഗ്ലണ്ട് തൊടുത്തെങ്കിലും കേവലം മൂന്നെണ്ണം മാത്രമാണ് ഷോട്ട് ഓൺ ടാർഗറ്റ് ഉണ്ടായിരുന്നത്. അതിലൊരെണ്ണം ക്രോസ് ബാറിൽ തട്ടി തെറിച്ചുപോയതും ഇംഗ്ലണ്ടിൽ നിന്നും നിർണ്ണായകമായ വിജയത്തെ അകറ്റി. ആദ്യ മത്സരത്തിൽ ഇരട്ട ഗോളുകളോടെ തിളങ്ങിയ ഹാരി കെയ്ൻ ഇന്നത്തെ മത്സരത്തിൽ മികച്ച രണ്ട് അവസരങ്ങളാണ് തുലച്ചത്.

ആരാണ് നാന ക്വാകു ബോൺസാം?

ഹാരി കെയ്ൻ ഗോൾ അടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഇംഗ്ലണ്ട് ആരാധകർക്ക് വലിയ നിരാശ കൂടിയായിരുനിന്നു മത്സരഫലം സമ്മാനിച്ചത്. അതേസമയം ഹാരി കെയ്നിനെതിരെ മന്ത്രവാദം ചെയ്തുവെന്ന് ആരോപിക്കുന്ന ദുഃർമന്ത്രവാദിയുടെ വീഡിയോയായാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയാവുന്നത്. താൻ ഹാരി കെയ്‌നിനെ ശപിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ഘാനയ്ക്കെതിരായ മത്സരത്തിൽ കെയ്ൻ ഗോൾ നേടില്ലെന്നുമായിരുന്നു ഘാനയിലെ കുപ്രസിദ്ധ ദുഃർമന്ത്രവാദി നാന ക്വാകു ബോൺസാം അവകാശപ്പെടുന്നത്.

2014-ലെ ഫുട്ബോൾ ലോകകപ്പിന് മുന്നോടിയായി പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പരിക്കേൽക്കാൻ താൻ മന്ത്രവാദം ചെയ്തതായി ഇദ്ദേഹം അവകാശപ്പെട്ടിരുന്നു. ഘാനയിലെ അഫ്രാൻചോ ഗ്രാമത്തിൽ ജനിച്ച അദ്ദേഹം, 1992-ൽ ഒരു ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റതിന് ശേഷമാണ് മന്ത്രവാദത്തിലേക്ക് തിരിഞ്ഞത്.ഘാനയിലെ പ്രാദേശിക വിശ്വാസങ്ങളും പരമ്പരാഗത ആചാരങ്ങളും പിന്തുടരുന്ന ഇദ്ദേഹത്തെപ്പോലെയുള്ളവർ അവിടുത്തെ സാമൂഹിക ജീവിതത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വ്യക്തികളാണ്.

Scroll to load tweet…

Scroll to load tweet…

Scroll to load tweet…

Scroll to load tweet…

മത്സരശേഷം ഹാരി കെയ്‌നിന്റെ ശാപം മാറാനുള്ള കാര്യങ്ങൾ താൻ ചെയ്തുകൊണ്ടിരിക്കുകയാണെന്നും അതുകൊണ്ട് തന്നെ അടുത്ത കളിയിൽ അദ്ദേഹത്തിന് സ്‌കോർ ചെയ്യാനാവുമെന്നും അദ്ദേഹം പുതുതായി പുറത്തുവിട്ട വീഡിയോയിൽ അവകാശപ്പെടുന്നു. ഇംഗ്ലണ്ടിനെതിരെ ഘാന സമനില നേടിയതോടെ വലിയ രീതിയിലാണ് നാന ക്വാകു ബോൺസാമിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്.

YouTube video player