ചിറ്റഗോങ്: ബംഗ്ലാദേശില്‍ നടക്കുന്ന ഷെയ്ഖ് കമാല്‍ ഇന്റര്‍നാഷണല്‍ ക്ലബ് കപ്പില്‍ ഗോകുലം കേരള എഫ്‌സി ഇന്ന് രണ്ടാം മത്സരത്തിനിറങ്ങും. മലേഷ്യന്‍ ക്ലബായ ടെരെന്‍ഗാനുവാണ് ഗോകുലത്തിന്റെ എതിരാളി. വൈകിട്ട് 6.30നാണ് മത്സരം. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് ലീഗ് ചാംപ്യന്മാരായ ബഷുന്ധര കിംഗ്‌സിനെതിരെ ജയം നേടിയിയിരുന്നു ഗോകുലം. ടെരെന്‍ഗാനു ആവട്ടെ ഐ ലീഗ് ക്ലബായ ചെന്നൈ എഫ്‌സിയെ പരാജയപ്പെടുത്തിയിരുന്നു. 5-3നായിരുന്നു മലേഷ്യന്‍ ക്ലബിന്റെ ജയം. 

ആദ്യ മത്സരത്തില്‍ ബഷുന്ധര കിംഗ്‌സിനെതിരെ രണ്ട് ഗോള്‍ നേടിയ ഹെന്റി കിസേക്കയുടെ പരിക്ക് ഗോകുലത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. എങ്കിലും ഇന്ന് കളിക്കുമെന്നാണ് ടീം ്ക്യാംപില്‍ നിന്ന് പുറത്തുവരുന്ന വിവരം.