കേരളം ചാംപ്യന്മാരായ സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്ക് പയ്യനാട് സ്റ്റേഡിയമാണ് വേദിയായിരുന്നത്. സന്തോഷ് ട്രോഫി, ആരാധകര്‍ ഏറ്റെടുത്തതോടെയാണ് ഹോം മത്സരങ്ങള്‍ക്ക് പയ്യനാട് സ്റ്റേഡിയവും പരിഗണിക്കാന്‍ ഗോകുലം അധികൃതരെ നിര്‍ബന്ധിതരാക്കിയത്.

മലപ്പുറം: നിലവിലെ ചാംപ്യന്മാരായ ഗോകുലം കേരള എഫ്‌സി, ഇന്ന് മുഹമ്മദന്‍സിനെ നേരിടുന്നതോടെ ഐ ലീഗ് സീസണ് തുടക്കമാവും. വൈകീട്ട് 4.30ന് ഗോകുലത്തിന്റെ ഹോംഗ്രൗണ്ടായ മഞ്ചേരി, പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. കാമറൂണുകാരനായ പുതിയ കോച്ച് റിച്ചാഡ് ടോവ പരിശീലിപ്പിക്കുന്ന ഗോകുലം ലക്ഷ്യം വെക്കുന്നത് ഹാട്രിക് കിരീടം. കോഴിക്കോട് രണ്ടു മാസം നീണ്ട പരിശീലനത്തിന് ശേഷമാണ് ടീം ഹോം ഗ്രൗണ്ടില്‍ ഐ ലീഗിന് ഇറങ്ങുന്നത്.

കേരളം ചാംപ്യന്മാരായ സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്ക് പയ്യനാട് സ്റ്റേഡിയമാണ് വേദിയായിരുന്നത്. സന്തോഷ് ട്രോഫി, ആരാധകര്‍ ഏറ്റെടുത്തതോടെയാണ് ഹോം മത്സരങ്ങള്‍ക്ക് പയ്യനാട് സ്റ്റേഡിയവും പരിഗണിക്കാന്‍ ഗോകുലം അധികൃതരെ നിര്‍ബന്ധിതരാക്കിയത്. ടിക്കറ്റ് നിരക്കും പ്രഖ്യാപിച്ചിരുന്നു. ഗാലറി വിഭാഗത്തിന് 100 രൂപയാണ് ടിക്കറ്റ് നിരക്ക്. ഐ ഡി കാര്‍ഡ് കൊണ്ടുവരുന്ന വിദ്യാര്‍ഥികള്‍ക്ക് 50 രൂപ നല്‍കിയാല്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാം. 

ഇന്ത്യന്‍ ടീമിലേക്ക് സഞ്ജുവിനെ വിളിക്കൂ! സെവാഗിന് പിന്നാലെ മലയാളി താരത്തെ പിന്തുണച്ച് റോബിന്‍ ഉത്തപ്പ

വി ഐ പി ടിക്കറ്റുകള്‍ക്ക് 150 രൂപയും വി വി ഐ പി ടിക്കറ്റുകള്‍ക്ക് 200 രൂപയുമാണ് നിരക്ക്. ഗ്യാലറി സീസണ്‍ ടിക്കറ്റിന് 550 രൂപയും വി വി ഐ പി ടിക്കറ്റുകള്‍ 1100 രൂപയുമാണ് നിരക്ക്. ടിക്കറ്റുകള്‍ മലപ്പുറം ഗോകുലം ചിട്ടി ഓഫീസുകളില്‍ ലഭ്യമാണ്്. ഗോകുലം കേരള എഫ് സിയുടെ ഒഫീഷ്യല്‍ വെബ് സൈറ്റില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനയുമുണ്ട്. ഐ ലീഗിനും തരക്കേടില്ലാത്ത കാണികളുണ്ടാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. 

ഇന്ന് വൈകുന്നേരം 4.30നാണ് ഗോകുലത്തിന്റെ കന്നിയങ്കം. കൊല്‍ക്കത്തന്‍ ശക്തികളായ മുഹമ്മദന്‍സ് സ്പോര്‍ട്ടിങ് ക്ലബ്ബുമായാണ് പോരാട്ടം. കോഴിക്കോട് നിന്നടക്കം കാണികള്‍ ഇന്ന് ഗ്യാലറി നിറക്കാനായി പയ്യനാട് എത്തുന്നുണ്ട്.