ഫറ്റോര്‍ഡ: ഐഎസ്എല്‍ ഏഴാം സീസണിലെ ചാംപ്യന്‍മാരെ നാളെ അറിയാം. നാലാം കിരീടം ലക്ഷ്യമിടുന്ന എടികെ മോഹന്‍ ബഗാന്‍ ഫൈനലില്‍ ആദ്യ കിരീടത്തിനായി ഇറങ്ങുന്ന മുംബൈ സിറ്റിയെ നേരിടും. മുംബൈ സെമിഫൈനലില്‍ എഫ്‌സി ഗോവയെയും,  എടികെ മോഹന്‍ ബഗാന്‍, നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെയും തോല്‍പിച്ചു. ലീഗ് റൗണ്ടിലെ ഒന്നും രണ്ടും സ്ഥാനക്കാരാണ് മുംബൈയും എടികെ ബഗാനും.

ഐ ലീഗില്‍ ഗോകുലത്തിന് ജയം

ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരളയ്ക്ക് തകര്‍പ്പന്‍ ജയം. ഗോകുലം എതിരില്ലാത്ത മൂന്ന് ഗോളിന് ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ തോല്‍പിച്ചു. ഇതോടെ 22 പോയിന്റുമായി ഗോകുലം ലീഗില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. സീസണില്‍ ആദ്യ തോല്‍വി നേരിട്ട ചര്‍ച്ചില്‍ 25 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 

മാമിത്തിന്റെ സെല്‍ഫ് ഗോളിലൂടെയാണ് ഗോകുലം മുന്നിലെത്തിയത്. രണ്ടാം പകുതിയില്‍ ഡെന്നി അന്റ്‌വി ഇരട്ടഗോളുമായി ഗോകുലത്തിന്റെ ജയം ആധികാരികമാക്കി. 56, 62 മിനിറ്റുകളിലായിരുന്നു അന്റ്‌വിയുടെ ഗോളുകള്‍.