Asianet News MalayalamAsianet News Malayalam

ഡ്യൂറന്‍ഡ് കപ്പ്: ഗോകുലം കേരള ഇന്ന് രണ്ടാം മത്സരത്തിന്; മറുവശത്ത് ഹൈദരാബാദ് എഫ്‌സി

ഗ്രൂപ്പ് ഡിയില്‍ വൈകിട്ട് മൂന്നിന് തുടങ്ങുന്ന കളിയില്‍ ഹൈദരാബാദ് എഫ് സിയാണ് എതിരാളികള്‍. ആദ്യ കളിയില്‍ ഗോകുലം രണ്ടുഗോള്‍ വീതം നേടി ആര്‍മി റെഡിനോട് സമനില പാലിക്കുകയായിരുന്നു. 
 

Gokulam Kerala takes Hyderabad FC today in Durand Cup
Author
Kolkata, First Published Sep 16, 2021, 10:30 AM IST

കൊല്‍ക്കത്ത: ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോളില്‍ നിലവിലെ ചാംപ്യന്മാരായ ഗോകുലം കേരളയ്ക്ക് ഇന്ന് രണ്ടാം മത്സരം. ഗ്രൂപ്പ് ഡിയില്‍ വൈകിട്ട് മൂന്നിന് തുടങ്ങുന്ന കളിയില്‍ ഹൈദരാബാദ് എഫ് സിയാണ് എതിരാളികള്‍. ആദ്യ കളിയില്‍ ഗോകുലം രണ്ടുഗോള്‍ വീതം നേടി ആര്‍മി റെഡിനോട് സമനില പാലിക്കുകയായിരുന്നു. 

ഹൈദരാബാദ് ആദ്യ കളിയില്‍ എതിരില്ലാത്ത അഞ്ച് ഗോളിന് അസം റൈഫിളിനെ തകര്‍ത്തിരുന്നു. ആദ്യ മത്സരത്തിലെ പിഴവുകള്‍ എല്ലാം പരിഹരിച്ചാണ് ഗോകുലം ഇറങ്ങുകയെന്ന് കോച്ച് വിന്‍സെന്‍സോ ആല്‍ബര്‍ട്ടോ അന്നീസ് പറഞ്ഞു. 

അതേസമയം കേരള ബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞ മത്സരത്തില്‍ തോല്‍വി വഴങ്ങി. റിസര്‍വ് ടീമുമായി ഇറങ്ങിയ ബംഗളൂരു എഫ്‌സി എതിരില്ലാത്ത രണ്ട് ഗോളിന് ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ചു. നാംഗ്യാല്‍ ബൂട്ടിയ, മലയാളിതാരം ലിയോണ്‍ അഗസ്റ്റിന്‍ എന്നിവരാണ് ബിഎഫ്‌സിയുടെ ഗോളുകള്‍ നേടിയത്.

മൂന്ന് താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ടതോടെ ബ്ലാസ്റ്റേഴ്‌സ് എട്ട് താരങ്ങളുമായാണ് കളി അവസാനിപ്പിച്ചത്. ക്വാര്‍ട്ടറിലെത്താന്‍ ബ്ലാസ്റ്റേഴ്‌സിന് അവസാന ഗ്രൂപ്പ് മത്സരം നിര്‍ണായകമായി.

Follow Us:
Download App:
  • android
  • ios